Carrot laddu

കാരറ്റ് ലഡ്ഡു


ചേരുവകൾ 



  • കാരറ്റ് ഗ്രേറ്റ് ചെയ്തത്   -   1 കപ്പ് 
  • തേങ്ങാപ്പാൽ                   -   2 കപ്പ് 
  • പഞ്ചസാര                       -   അര കപ്പ് 
  • നെയ്യ്                               -   2  tsp 
  • ഏലക്കാപ്പൊടി                -   1 നുള്ള്‌ 
  • അണ്ടിപ്പരിപ്പ്                    -   5 -6 എണ്ണം 
  • കിസ്മിസ്                       -   5 -6  എണ്ണം 


പാകം ചെയ്യുന്ന വിധം 



  • ഒരു നോൺസ്റ്റിക് പാനിൽ 2 tsp  നെയ്യ് ഒഴിച്ച് അതിൽ അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു കോരി മാറ്റി വയ്ക്കുക 
  • അതേ പാനിലേക്ക് 1 കപ്പ് ഗ്രേറ്റ് ചെയ്ത കാരറ്റ് ഇട്ട് അതിന്റെ പച്ച മണം മാറുന്നതു വരെ ഇളക്കികൊടുക്കുക (5 -6 മിനിറ്റ് )
  • ശേഷം അതിലേക്കു അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക 
  • പഞ്ചസാര കാരറ്റ് ആയി യോജിച്ചു കഴിയുമ്പോൾ ഒരു നുള്ള് ഏലക്കാപൊടിയും 2 കപ്പ് തേങ്ങാപ്പാലും ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക .പാൽ വറ്റി കാരറ്റ് ചെറുതായി ഡ്രൈ ആകുന്നതു വരെ ഇളക്കണം 
  • ശേഷം വറുത്തു വച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേർത്ത് ഒരു നെല്ലിക്കാ വലുപ്പത്തിൽ ഉണ്ട പിടിച്ചെടുക്കാം 



Comments

Post a Comment