Ulli Thandu Thoran / Spring Onion Stir Fry

ഉള്ളി തണ്ട് തോരൻ 


ചേരുവകൾ 


  • ഉള്ളി തണ്ട്       - ഒരു കെട്ട് 
  • വെളിച്ചെണ്ണ     - 3 tsp 
  • ഇഞ്ചി               - ചെറിയ കഷ്ണം 
  • ഉള്ളി                 - 4 എണ്ണം 
  • വെളുത്തുള്ളി   - 4 എണ്ണം 
  • ഉണക്ക മുളക്  - 7-8 എണ്ണം 
  • കറിവേപ്പില       - 1 തണ്ട് 
  • നാളികേരം       - അര മുറി 
  • ഉപ്പ്                    - ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 


  • ഉള്ളി തണ്ട് കഴുകി വൃത്തിയാക്കി ചെറുതാക്കി അരിഞ്ഞു മാറ്റി വയ്ക്കുക.
  • ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, ഉണക്ക മുളക് എന്നിവ മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു ചതച്ചെടുക്കുക.
  • ഒരു പാൻ ചൂടാക്കി  അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.
  • വെളിച്ചെണ്ണ ചൂടാകുമ്പോൾ ചതച്ചു വച്ച കൂട്ടും ഒരു തണ്ട് കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുക്കുക.
  • ശേഷം അര മുറി നാളികേരത്തിന്റെ പീര ഇതിലേക്കിട്ട് ചുവന്ന നിറം ആകുന്നതു വരെ ഇളക്കുക.
  • ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം ചെറുതാക്കി അരിഞ്ഞു വച്ച ഉള്ളി തണ്ടു ഇതിലേക്കിട്ട് കൂട്ടി യോജിപ്പിക്കുക.
  • അഞ്ചോ പത്തോ മിനിറ്റ് മൂടി വച്ചു വേവിച്ചെടുക്കാം .(ഇടയ്ക്ക് ഇളക്കി കൊടുക്കണം )


ഇങ്ങനെ ഉള്ളി തണ്ട് തോരൻ തയ്യാറാക്കി എടുക്കാം...



Comments