Parippu Thoran ( Toor Dal Stir Fry )

പരിപ്പ് തോരൻ 


ചേരുവകൾ 


  • തുവര പരിപ്പ്                      - 1 കപ്പ് 
  • ഗ്രേറ്റ് ചെയ്ത നാളികേരം - 1/ 2  കപ്പ് 
  • വെളിച്ചെണ്ണ                       - 2 tsp 
  • ഉള്ളി                                   - 7 -8 എണ്ണം 
  • ഉണക്കമുളക്                     - 6 -7 എണ്ണം 
  • ഇഞ്ചി                                 - ചെറിയ കഷ്ണം 
  • വെളുത്തുള്ളി                     - 3 -4 എണ്ണം 
  • കറിവേപ്പില                         - 2 തണ്ട് 
  • വെള്ളം                                - ആവശ്യത്തിന് 
  • ഉപ്പ്                                       - ആവശ്യത്തിന് 


പാകം ചെയ്യുന്ന വിധം 



  • ആദ്യം കഴുകി വൃത്തിയാക്കിയ തുവര പരിപ്പ് വേവുന്നതിന് ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത് ഒരു പാത്രത്തിൽ വേവിച്ചെടുക്കുക. [ഓരോ പരിപ്പിന്റെയും വേവ് അനുസരിച്ചു വെള്ളത്തിന്റെ അളവിൽ വ്യത്യാസം ഉണ്ടാകാം. എടുക്കുന്ന പരിപ്പിന്റെ ഒപ്പം വെള്ളമോ അതിൽ അല്പം കൂടുതലോ എടുക്കാം. പരിപ്പിൽ നിന്നും മുഴുവൻ വെള്ളവും വറ്റണം ] 
  • ഉള്ളി, ഉണക്കമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി ചതച്ചെടുക്കുക.
  • ഒരു പാൻ ചൂടാകുമ്പോൾ 2 tsp വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചതച്ചെടുത്ത മിക്സ് ഇടുക.
  • ഇത് ചെറുതായി മൊരിയുന്നത് വരെ കുറഞ്ഞ തീയിൽ വഴറ്റി എടുക്കുക. 
  • ശേഷം ഇതിലേക്ക് കറിവേപ്പിലയും ഗ്രേറ്റ് ചെയ്ത നാളികേരവും ചേർത്ത് ചെറുതായി ചുവപ്പ്‌നിറം ആകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം.
  • ശേഷം വേവിച്ചു വച്ച പരിപ്പ് ഇതിലേക്ക് ചേർത്ത് കൂട്ടി യോജിപ്പിക്കാം.


പരിപ്പ് തോരൻ അല്ലെങ്കിൽ പരിപ്പ് ഉലർത്തിയത് ഇങ്ങനെ തയ്യാറാക്കി എടുക്കാം

Comments