- Get link
- X
- Other Apps
- Get link
- X
- Other Apps
കാബേജ് തോരൻ
ചേരുവകൾ
- കാബേജ് - 1 (ചെറുത് )
- ഇഞ്ചി - ചെറിയ കഷ്ണം
- പച്ചമുളക് - 4 എണ്ണം
- സവാള - 1
- ഗ്രേറ്റ് ചെയ്ത നാളികേരം - 3 -4 tsp
- കറിവേപ്പില - 2 തണ്ട്
- മഞ്ഞൾപൊടി - 1/4 tsp
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 2 1/2 tsp
- കടുക് - 1 tsp
പാകം ചെയ്യുന്ന വിധം
- ആദ്യം ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന കാബേജിൽ ചെറുതായി കട്ട് ചെയ്ത ഇഞ്ചിയും പച്ചമുളകും സവാളയും ഗ്രേറ്റ് ചെയ്ത നാളികേരവും കറിവേപ്പിലയും മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും അര ടിസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് പത്തു മിനിറ്റു വയ്ക്കുക.
- ശേഷം ഒരു പാനിൽ 2 ടിസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. മിക്സ് ചെയ്ത് മാറ്റി വച്ചിരിക്കുന്ന കാബേജ് ഇതിലേക്ക് ഇട്ട് ഇളക്കിയതിനു ശേഷം മൂടി വേവിക്കുക. 5 -6 മിനിറ്റ് വേവിച്ചാൽ മതിയാകും.
ഇങ്ങനെ എളുപ്പത്തിൽ ഒരു കാബേജ് തോരൻ തയ്യാറാക്കാം
- Get link
- X
- Other Apps
Comments
Post a Comment