- Get link
- X
- Other Apps
- Get link
- X
- Other Apps
ഉണക്ക ചെമ്മീൻ ഇട്ടു വച്ച പീച്ചിങ്ങ കറി
ചേരുവകൾ
- പീച്ചിങ്ങ - 1 ചെറുത്
- ഉണക്ക ചെമ്മീൻ - 1 കപ്പ്
- തക്കാളി - 1 വലുത്
- നാളികേരം ചിരകിയത് - 2 പിടി
- പച്ചമുളക് - 1
- ഉള്ളി - 5 എണ്ണം
- വേപ്പില - 1 തണ്ട്
- ഇഞ്ചി - ചെറിയ കഷ്ണം
- വെളിച്ചെണ്ണ - 2 1/2 tsp
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപൊടി - 3/4 tsp
- മുളകുപൊടി - 1 1/2 tsp
- വെള്ളം - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ആദ്യം ഉണക്ക ചെമ്മീന്റെ തലയും വാലും കളഞ്ഞു കഴുകി വൃത്തിയാക്കി വയ്ക്കുക.
- ഒരു പാൻ ചൂടാക്കി 1/2 tsp വെളിച്ചെണ്ണ ഒഴിച്ച് വൃത്തിയാക്കി വച്ച ഉണക്ക ചെമ്മീൻ 4 -5 മിനിട്ടു നേരം മീഡിയം തീയിൽ ഫ്രൈ ചെയ്യുക.
- പീച്ചിങ്ങയുടെ കൂർത്ത അഗ്രങ്ങൾ മാറ്റി ചെറുതാക്കി അരിഞ്ഞതും നീളത്തിൽ അരിഞ്ഞ തക്കാളിയും ഒരു മൺകലത്തിൽ (അല്ലെങ്കിൽ ചുവടു കട്ടിയുള്ള പാത്രത്തിൽ ) ഇടുക.
- ഇതിലേക്ക് 2 ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും 3/4 tsp മഞ്ഞൾപൊടിയും 1 1/2 tsp മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് പീച്ചിങ്ങ വേവിച്ചെടുക്കുക.
- ഈ സമയം മിക്സിയുടെ ചെറിയ ജാറിൽ ചിരകിയ നാളികേരം, 3 ഉള്ളി, ഇഞ്ചി, പച്ചമുളക്, വറുത്തു വച്ച ഉണക്കചെമ്മീന്റെ പകുതി, അല്‌പം വെള്ളം എന്നിവ ചേർത്ത് എല്ലാം കൂടി നല്ലവണ്ണം അരച്ചെടുക്കുക.
- പീച്ചിങ്ങ ഒരുവിധം വേവ് ആകുമ്പോൾ ബാക്കി ഉള്ള വറുത്ത ഉണക്കച്ചെമ്മീനും അരച്ചെടുത്ത മിക്സും കലത്തിലേക്ക് ചേർത്തിളക്കുക.
- 2 മിനിറ്റു തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം.
- ശേഷം ഒരു പാൻ ചൂടാക്കി 2 tsp വെളിച്ചെണ്ണ ഒഴിച്ച് 2 ഉള്ളി ചെറുതാക്കി അരിഞ്ഞതും വേപ്പിലയും ഇട്ടു കൊടുക്കുക.
- ഉള്ളി ഗോൾഡൻ കളർ ആകുമ്പോൾ തീ ഓഫ് ചെയ്ത് ഇത് കറിയിലേക്കു ഒഴിച്ചു കൊടുക്കാം.
ഇങ്ങനെ ഉണക്കച്ചെമ്മീൻ ഇട്ടു വച്ച പീച്ചിങ്ങ കറി തയ്യാറാക്കാം...
- Get link
- X
- Other Apps
Comments
Post a Comment