Prawn Curry / വറുത്തരച്ചു വച്ച ചെമ്മീൻ കറി

വറുത്തരച്ചു വച്ച ചെമ്മീൻ കറി 


ചേരുവകൾ 


  • ചെമ്മീൻ         - 1/2 kg 
  • ഉരുളക്കിഴങ്ങ് - 2 എണ്ണം 
  • ഇഞ്ചി             - ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 6 എണ്ണം 
  • സവാള            - 1 എണ്ണം 
  • പച്ചമുളക്        - 1 എണ്ണം 
  • തക്കാളി           - 1 വലുത് 
  • കറിവേപ്പില      - 2 തണ്ട് 
  • ഉപ്പ്                    - ആവശ്യത്തിന് 
  • നാളികേരം ചിരകിയത് - 1 കപ്പ് 
  • പെരിഞ്ജീരകം   - 1/4 tsp 
  • കുരുമുളക്       - 5-6 മണി 
  • മഞ്ഞൾപൊടി - 1 tsp 
  • മല്ലിപൊടി         - 1 1/4 tsp 
  • ഗരമസാലപ്പൊടി - 1 tsp 
  • മുളകുപൊടി    - 1 1/2 tsp 
  • ഉള്ളി                 - 7  എണ്ണം 
  • വെളിച്ചെണ്ണ     - 3 tsp 
  • വെള്ളം             - 2 കപ്പ് 

പാകം ചെയ്യുന്ന വിധം 


  • ചിരകിയ നാളികേരം വറുത്തെടുക്കാനായി ഒരു പാനിൽ 1 tsp വെളിച്ചെണ്ണ ഒഴിച്ചു പെരിഞ്ജീരകവും കുരുമുളകും ഇടുക.
  • ശേഷം ചിരകിയ നാളികേരം, 5 ഉള്ളി എന്നിവ ചേർത്ത് ബ്രൗൺ നിറം ആകുന്നത് (7-8 മിനിറ്റ്) വരെ ഇളക്കിക്കൊണ്ടിരിക്കണം.
  • പിന്നീട് ഇതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി, ഗരമസാലപ്പൊടി, മുളകുപൊടി എന്നീ ക്രമത്തിൽ പൊടികൾ ചേർത്ത് മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം.
  • ചൂടാറുമ്പോൾ ഇത് മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
  • ഒരു മൺകലം ചൂടാക്കി 2 tsp  വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, 1 തണ്ട് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടു മൂപ്പിച്ചെടുക്കുക.
  • ഒരു തക്കാളി ചെറുതാക്കി അരിഞ്ഞതു കൂടി ഇതിലേക്ക് ചേർത്ത് വാട്ടി എടുക്കുക.
  • ശേഷം നാളികേരം വറുത്തരച്ചത് ചേർത്ത് മിക്സ് ചെയ്യുക. 2 കപ്പ് വെള്ളവും ഇതിലേക്ക് ഒഴിച്ചു കൊടുക്കാം.
  • തൊലികളഞ്ഞു ചെറിയ ചതുരക്കട്ടകളായി അരിഞ്ഞ ഉരുളക്കിഴങ്ങ് ഇതിലേക്കിട്ട് മൂടി വച്ചു 10-12 മിനിറ്റ് വേവിച്ചെടുക്കാം.
  • ശേഷം വൃത്തിയാക്കിയ ചെമ്മീൻ ഇതിലേക്ക് ചേർത്ത് 10 മിനിറ്റ് കൂടി വേവിച്ചെടുത്തു തീ ഓഫ് ചെയ്യാം.
  • വേറൊരു പാനിൽ 2 ഉള്ളിയും കറിവേപ്പിലയും കൂടി താളിച്ചെടുത്തു ഈ കറിയിലേക്ക് ഒഴിക്കാം.

ഇങ്ങനെ രുചികരമായ വറുത്തരച്ച ചെമ്മീൻ കറി തയ്യാറാക്കാം.



Comments