Broken Wheat payasam / ഗോതമ്പ് പായസം /കദളി പഴം അരച്ചു ഒഴിച്ച ഗോതമ്പ് പായസം

                             ഗോതമ്പ് പായസം 



ചേരുവകൾ 

  • നുറുക്ക് ഗോതമ്പ് - 1/2  kg 
  • ശർക്കര              - 1/2 kg 
  • നാളികേര പാൽ - 2 നാളികേരത്തിന്റെ പാൽ [ഒന്നാം പാൽ 2 ഗ്ലാസ്സ് & രണ്ടാം പാൽ 7 or 8 ഗ്ലാസ്സ് ]
  • കദളി പഴം            - 3 എണ്ണം 
  • ബട്ടർ                    - 2 tsp 
  • നെയ്യ്                    - 5 tsp 
  • ഉപ്പ്                        - ഒരു നുള്ള് 
  • വെള്ളം                  - ആവശ്യത്തിന് 
  • അണ്ടിപ്പരിപ്പ് & കിസ്മിസ് - ആവശ്യത്തിന് 
  • ഏലക്കായ            - 5 എണ്ണം 

പാകം ചെയ്യുന്ന വിധം 

  • കഴുകി വൃത്തിയാക്കിയ നുറുക്ക് ഗോതമ്പു ആവശ്യത്തിന് വെള്ളം ചേർത്തു കുക്കറിൽ ഇട്ട് 3 വിസിൽ ചെയ്യുക.(വേവ് കുറവ് തോന്നുന്നുണ്ടെങ്കിൽ വീണ്ടും വിസിൽ ചെയ്തെടുക്കാം)
  • കുക്കറിലോ ഉരുളിയിലോ ഈ വേവിച്ച ഗോതമ്പു നുറുക്ക് എടുത്ത് അതിലേക്കു ശർക്കര പാനി ഒഴിച്ചു കൊടുക്കാം.
  • ശർക്കര പാനിയിൽ ഗോതമ്പ്  നന്നായി വേവിച്ചെടുത്ത ശേഷം രണ്ടാം പാൽ ഒഴിച്ചു കൊടുക്കാം.
  • ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി കുറുക്കി എടുക്കണം.
  • കദളി പഴത്തിന്റെ ഉള്ളിലെ കറുത്ത ഭാഗം കളഞ്ഞ ശേഷം മിക്സിയിൽ ഇട്ട് അരച്ചെടുത്തതും ബട്ടറും പായസത്തിലേക്ക് ചേർക്കാം.
  • ശേഷം ഒന്നാം പാലും ഏലക്കായ പൊടിച്ചതും ചേർത്ത് ഇളക്കുക.ചെറുതായി തിള വരുമ്പോൾ തീ ഓഫ് ചെയ്യണം.
  • അണ്ടിപരിപ്പും കിസ്മിസും കൂടി നെയ്യിൽ താളിച്ചു പായസത്തിലേക്ക് ഒഴിച്ചാൽ രുചിയൂറുന്ന ഗോതമ്പു പായസം തയ്യാറായി....

Tips :

  1. കറുത്ത ശർക്കര ചേർത്ത് ഉണ്ടാക്കിയാൽ പായസം കാണാൻ ഭംഗി കൂടും.
  2. ഗോതമ്പ് നുറുക്ക് കുക്കറിൽ വേവിച്ചെടുക്കുമ്പോൾ ശ്രദ്ധിക്കണം ,എയർ ഹോൾ അടയാൻ സാധ്യത ഉണ്ട്.
  3. ബട്ടറും കദളി പഴവും ഗോതമ്പു പായസത്തിനു രുചി കൂട്ടുന്നു.



Comments