Tomato curry with dry Prawns

ഉണക്ക ചെമ്മീൻ ഇട്ട് വച്ച തക്കാളി കറി 


ചേരുവകൾ 

  • ഉണക്ക ചെമ്മീൻ     - 1 കപ്പ് 
  • വെളിച്ചെണ്ണ             - 3 1/2 tsp 
  • ഇഞ്ചി                       - 2 ചെറിയ കഷ്ണം 
  • സവാള                      - 1 
  • പച്ചമുളക്                  - 1 
  • കറിവേപ്പില                - 2  തണ്ട് 
  • ഉപ്പ്                             - ആവശ്യത്തിന് 
  • മഞ്ഞൾപൊടി          - 1/2 tsp 
  • മുളകുപൊടി             - 1 1/2 tsp 
  • തക്കാളി                    - 4 
  • വെള്ളം                       - ആവശ്യത്തിന്  
  • നാളികേരം ചിരകിയത് - 5 -6 tsp 
  • ഉള്ളി                           - 5 എണ്ണം


പാകം ചെയ്യുന്ന വിധം 

  • ഉണക്കച്ചെമ്മീൻ തല കളഞ്ഞു കഴുകി വൃത്തിയാക്കി വെള്ളം ഊറ്റി വയ്ക്കുക.
  • ഒരു പാൻ ചൂടാകുമ്പോൾ 1/2 tsp വെളിച്ചെണ്ണ ഒഴിച്ച് വൃത്തിയാക്കി വച്ച ഉണക്ക ചെമ്മീൻ അതിലേക്കു ഇട്ടു 3-4 മിനിറ്റു ഫ്രൈ ചെയ്ത ശേഷം തീ ഓഫ് ചെയ്യാം.
  • മിക്സിയുടെ ചെറിയ ജാറിൽ 6 tsp നാളികേരം ചിരകിയതും 3 ഉള്ളിയും ഒരു കഷ്ണം ഇഞ്ചിയും ഒരു പച്ചമുളകും ഫ്രൈ ചെയ്ത് വച്ച ഉണക്ക ചെമ്മീന്റെ പകുതിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക.
  • ശേഷം ഒരു പാൻ ചൂടാക്കി 2 tsp വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു ചെറുതാക്കി അരിഞ്ഞ ഇഞ്ചിയും സവാളയും ഒരു തണ്ടു കറിവേപ്പിലയും ഇടുക.
  • സവാള വാടി വരുമ്പോൾ 1/2 tsp മഞ്ഞൾപൊടിയും 1 1/2 tsp മുളകുപൊടിയും ആവശ്യത്തിനു ഉപ്പും ഇട്ടു മിക്സ് ചെയ്തെടുക്കുക.
  • അതിനുശേഷം നീളത്തിൽ അരിഞ്ഞ തക്കാളി ഇതിലേക്കു ചേർത്തു വാട്ടി എടുക്കുക.
  • തക്കാളി വാടി വരുമ്പോൾ 1 1/2  ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക.
  • വെള്ളം തിളക്കുമ്പോൾ അരച്ചു വച്ച കൂട്ട് ഇതിലേക്കു ചേർത്തു ഇളക്കുക.
  • കറി 2 മിനിറ്റു തിളച്ചതിനു ശേഷം തീ ഓഫ് ചെയ്യാം.
  • വേറെ ഒരു പാനിൽ 1 tsp വെളിച്ചെണ്ണ ഒഴിച്ച് ചെറുതാക്കി അരിഞ്ഞ 2 ഉള്ളിയും ബാക്കി ഉള്ള കറിവേപ്പിലയും ഇട്ടു ഫ്രൈ ചെയ്ത് കറിയിലേക്കു ചേർക്കാം.


ഇങ്ങനെ ഉണക്ക ചെമ്മീൻ ഇട്ട തക്കാളി കറി തയ്യാറാക്കാം.

Comments