- Get link
- X
- Other Apps
- Get link
- X
- Other Apps
നാളികേര ചട്ണി
ചേരുവകൾ
- നാളികേരം - 1/2 മുറി
- ഇഞ്ചി - ചെറിയ കഷ്ണം
- പച്ചമുളക് - 3
- കറിവേപ്പില - 1 തണ്ട്
- ഉപ്പ് - ആവശ്യത്തിന്
- കടുക് - 1/2 tsp
- വെളിച്ചെണ്ണ - 1 tsp
- വെള്ളം - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- അര മുറി നാളികേരം ചിരവി (ഗ്രേറ്റ് ചെയ്ത് ) എടുക്കുക.
- അതിലേക്കു ചെറിയ കഷ്ണം ഇഞ്ചിയും പച്ചമുളകും രണ്ടോ മൂന്നോ കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചിരവിയെടുത്ത നാളികേരത്തിന്റെ 3/4 ഭാഗം വെള്ളവും ഒഴിച്ച് മിക്സിയുടെ ചെറിയ ജാറിൽ നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
- ശേഷം ഒരു പാനിൽ 1 tsp വെളിച്ചെണ്ണ ഒഴിക്കുക.
- വെളിച്ചെണ്ണ ചൂടാകുമ്പോൾ 1/2 tsp കടുക് അതിലേക്കു ഇടുക.
- കടുക് പൊട്ടി കഴിയുമ്പോൾ ബാക്കിയുള്ള കറിവേപ്പില കൂടി ഇതിലേക്കിട്ട് തീ ഓഫ് ചെയ്യുക.
- ഇത് അരച്ചു വച്ച കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്യുക.
നാളികേര ചട്ണി ഇങ്ങനെ തയ്യാറാക്കി എടുക്കാം.
- Get link
- X
- Other Apps
Comments
Post a Comment