- Get link
- X
- Other Apps
- Get link
- X
- Other Apps
മസാല കപ്പലണ്ടി
ചേരുവകൾ
- കപ്പലണ്ടി - 1 കപ്പ്
- കടലപ്പൊടി - 1/2 കപ്പ്
- അരിപൊടി - 2 tsp
- കാശ്‌മീരി മുളകുപൊടി - 2 tsp
- മുളകുപൊടി - 1/2 tsp
- മഞ്ഞൾപൊടി - 1/2 tsp
- ഉപ്പ് - ആവശ്യത്തിന്
- കായംപൊടി - 1/4 tsp
- ഇഞ്ചി - ചെറിയ കഷ്ണം
- വെളുത്തുള്ളി - 4 എണ്ണം
- കറിവേപ്പില - 2 തണ്ട്
- വെള്ളം - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിൽ കടലപ്പൊടി എടുത്ത് അതിലേക്ക് അരിപൊടി, കാശ്‌മീരി മുളകുപൊടി, മഞ്ഞൾപൊടി, കായംപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു മിക്സ് ചെയ്യുക.
- ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും നല്ലവണ്ണം ചതച്ചെടുത്തത് കൂടി ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ചു ചപ്പാത്തി മാവിനേക്കാൾ അല്‌പം അയഞ്ഞ പരുവത്തിൽ കുഴച്ചെടുക്കുക.
- ഈ മാവിലേക്ക് 1 കപ്പ് കപ്പലണ്ടി ഇട്ട് മിക്സ് ചെയ്യുക. ഒന്നോ രണ്ടോ മണിക്കൂർ കപ്പലണ്ടിയിൽ മസാല നന്നായി പിടിക്കാനായി മാറ്റി വയ്ക്കുക.
- ശേഷം പാൻ ചൂടാക്കി അതിലേക്കു വറുക്കുന്നതിനാവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.
- വെളിച്ചെണ്ണ ചൂടാകുമ്പോൾ മസാലയോടു കൂടിയ കപ്പലണ്ടി ഓരോന്നോരോന്നായി വെളിച്ചെണ്ണയിലേക്ക് ഇട്ടുകൊടുത്തു കുറഞ്ഞതീയിൽ ഇളക്കിക്കൊണ്ടിരിക്കണം.
- കൂടുതൽ ഇരുണ്ട നിറം ആകുന്നതിനു മുൻപേ വെളിച്ചെണ്ണയിൽ നിന്നും മസാല കപ്പലണ്ടി കോരി എടുക്കാം. ഇങ്ങനെ ബാക്കി ഉള്ള കപ്പലണ്ടിയും വറുത്തെടുക്കാവുന്നതാണ്.
- ഇതേ വെളിച്ചെണ്ണയിൽ 2 തണ്ട് കറിവേപ്പില വറുത്തെടുത്തു മസാല കപ്പലണ്ടിയിൽ ചേർത്തു കൊടുക്കാം.
- ശേഷം 1/2 tsp മുളകുപൊടിയും 1/4 tsp ഉപ്പും ചെറു ചൂടോടുകൂടിയ മസാല കപ്പലണ്ടിയിലേക്ക് ചേർത്ത് യോജിപ്പിച്ചെടുക്കാം.
ഇങ്ങനെ സ്‌പൈസി ആയ മസാല കപ്പലണ്ടി തയ്യാറാക്കാം...
- Get link
- X
- Other Apps
Comments
Post a Comment