- Get link
- X
- Other Apps
- Get link
- X
- Other Apps
ചിക്കൻ റോൾ / ചിക്കൻ സ്പ്രിംഗ് റോൾ
ചേരുവകൾ
- ചിക്കൻ - 250 ഗ്രാം (ബോൺലെസ്സ് ചിക്കൻ)
- മഞ്ഞൾപൊടി - 1/2 tsp
- കുരുമുളകുപൊടി - 1/2 tsp
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന്
- മുട്ട - 2 എണ്ണം
- മൈദ - 1/2 കപ്പ്
- വെള്ളം - ആവശ്യത്തിന്
- ബ്രഡ് പൊടി -1/2 കപ്പ്
മസാല തയ്യാറാക്കുന്നതിനു വേണ്ട ചേരുവകൾ
- വെളിച്ചെണ്ണ - 1 tsp
- ഇഞ്ചി - ചെറിയ കഷ്ണം
- വെളുത്തുള്ളി - 4 എണ്ണം
- സവാള - 1 എണ്ണം
- പച്ചമുളക് - 2 എണ്ണം
- കറിവേപ്പില - 1 തണ്ട്
- മഞ്ഞൾപൊടി - 1/4 tsp
- മല്ലിപൊടി - 1/4 tsp
- ഗരമസാലപൊടി - 1/4 tsp
- ഉപ്പ് - ആവശ്യത്തിന്
- കുരുമുളകുപൊടി - 1/2 tsp
പാകം ചെയ്യുന്ന വിധം
- കഴുകി വൃത്തിയാക്കിയ ചിക്കനിൽ 1/2 tsp മഞ്ഞൾപൊടിയും 1/2 tsp കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും പുരട്ടി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
- ചൂടാറുമ്പോൾ ഇത് മിക്സിയിൽ ഇട്ട് ചതച്ചെടുത്തു മാറ്റി വയ്ക്കുക.
- റോളിന് ആവശ്യമായ മാവ് തയ്യാറാക്കാനായി ഒരു മുട്ടയും 1/2 കപ്പ് മൈദയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ദോശ മാവ് പരുവത്തിൽ മാവ് തയ്യാറാക്കുക.
- ഈ മാവ് ഉപയോഗിച്ച് ദോശ പാനിൽ ചെറിയ ചെറിയ ദോശകൾ ഉണ്ടാക്കി മാറ്റി വയ്ക്കാം.
- മസാല തയ്യാറാക്കുന്നതിനു വേണ്ടി ഒരു പാൻ ചൂടാക്കി 1 tsp വെളിച്ചെണ്ണ ഒഴിച്ച് വളരെ ചെറുതാക്കി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഓരോന്നായി ഇട്ടുകൊടുക്കാം.
- സവാള വാടി വരുമ്പോൾ മഞ്ഞൾപൊടി, മല്ലിപൊടി, ഗരമസാലപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യാം.
- ചതച്ചു വച്ചിരുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച ശേഷം സ്റ്റവ് ഓഫ് ചെയ്യാം.
- ശേഷം ഓരോ ദോശയിലും 1 tsp മസാല കൂട്ട് ഫിൽ ചെയ്ത് റോൾ ചെയ്ത് എടുക്കുക.
- ഈ റോൾ മുട്ടയുടെ മഞ്ഞയും വെള്ളയും കൂടി അടിച്ചെടുത്തതിൽ മുക്കിയ ശേഷം ബ്രഡ് പൊടിയിലും മുക്കി എണ്ണയിൽ വറുത്തെടുക്കാം.
ഇങ്ങനെ ചിക്കൻ സ്പ്രിംഗ് റോൾ തയ്യാറാക്കാം...
- Get link
- X
- Other Apps
Comments
Post a Comment