- Get link
- X
- Other Apps
- Get link
- X
- Other Apps
മുളപ്പിച്ച ചെറുപയർ തോരൻ
ചേരുവകൾ
മുളപ്പിച്ച ചെറുപയർ |
- മുളപ്പിച്ച ചെറുപയർ - 1 കപ്പ്
- ഗ്രേറ്റ് ചെയ്ത നാളികേരം - 1/2 കപ്പ്
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം - 3/4 കപ്പ്
- വെളിച്ചെണ്ണ - 2 tsp
- ഉള്ളി - 7 -8 എണ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- വെളുത്തുള്ളി - 7 -8 എണ്ണം
- ഉണക്കമുളക് - 6 -7 എണ്ണം
- കറിവേപ്പില - 2 തണ്ട്
പാകം ചെയ്യുന്ന വിധം
- ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ 1 കപ്പ് മുളപ്പിച്ച ചെറുപയറും അതിന്റെ മുക്കാൽ ഭാഗത്തോളം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം വറ്റുന്നതു വരെ മൂടി വേവിക്കുക.
- ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഉണക്കമുളക് എന്നിവ ചതിച്ചെടുത്ത മിശ്രിതം ഇടുക. ഇത് ഒരുവിധം മൊരിഞ്ഞു വരുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം.
- ശേഷം 1/2 കപ്പ് ഗ്രേറ്റ് ചെയ്ത നാളികേരവും കറിവേപ്പിലയും ഇതിലേക്ക് ഇടുക.
- നാളികേരത്തിന്റെ പച്ചമണം മാറി ചുവന്ന നിറം ആകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന മുളപ്പിച്ച ചെറുപയർ ഇതിലേക്കു ചേർത്ത് യോജിപ്പിച്ചെടുത്തു തീ ഓഫ് ചെയ്യാവുന്നതാണ്.
ഇങ്ങനെ മുളപ്പിച്ച ചെറുപയർ തോരൻ തയ്യാറാക്കാം.
- Get link
- X
- Other Apps
Comments
Post a Comment