Soya Chunks Curry / Soya Chunks Masala

സോയ ചങ്ക്‌സ് കറി 



ചേരുവകൾ 


  • സോയ ചങ്ക്‌സ്    - 1 കപ്പ്                           
  • ഉരുളക്കിഴങ്ങ്      - 1 എണ്ണം 
  • വെളിച്ചെണ്ണ        - 3 tsp 
  • ഇഞ്ചി                  - വലിയ കഷ്ണം 
  • വെളുത്തുള്ളി      - 10 -12 എണ്ണം 
  • കറിവേപ്പില          - 2 തണ്ട് 
  • പച്ചമുളക്             -1 
  • സവാള                  - 2 എണ്ണം 
  • തക്കാളി                - 1 
  • ഉപ്പ്                         - ആവശ്യത്തിന് 
  • മല്ലിപൊടി              - 1 1/2 tsp 
  • മഞ്ഞൾപൊടി      - 1 tsp 
  • ഗരമസാലപ്പൊടി   - 1 tsp 
  • മുളകുപൊടി         - 1 1/2 tsp 
  • കുരുമുളകുപൊടി - 1 tsp 
  • വെള്ളം                   - ആവശ്യത്തിന് 
  • പഞ്ചസാര             - ഒരു നുള്ള് 


പാകം ചെയ്യുന്ന വിധം 


  • 1 കപ്പ് സോയ ചങ്ക്‌സ് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇട്ട് ഇളക്കിയ ശേഷം തീ ഓഫ് ചെയ്ത് മൂടി വയ്ക്കുക.
  • അരമണിക്കൂറിനു ശേഷം ഈ സോയ ചങ്ക്‌സ് വെള്ളത്തിൽ നിന്നും നന്നായി പിഴിഞ്ഞെടുത്തു മാറ്റിവയ്ക്കുക.
  • ഒരു പാനിൽ 1 tsp വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക്  മാറ്റിവച്ചിരിക്കുന്ന സോയ ചങ്ക്‌സും ചെറുതാക്കി അരിഞ്ഞ ഉരുളക്കിഴങ്ങും ഇടുക.
  • ഇതിലേക്കു ആവശ്യത്തിന് ഉപ്പും 1 tsp കുരുമുളകുപൊടിയും ചേർത്തു മിക്സ് ചെയ്യുക. 10 മിനിറ്റോളം ഇത് ചെറുതീയിൽ ഫ്രൈ ചെയ്ത് എടുത്ത് മാറ്റിവയ്ക്കുക.
  • ശേഷം വേറൊരു പാനിൽ 2 tsp വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് കളർ മാറുന്നത് വരെ ഇളക്കുക.
  • ശേഷം സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റിയെടുക്കാം.
  • സവാളയുടെ പച്ചമണം മാറുമ്പോൾ അതിലേക്കു 1 tsp മഞ്ഞൾപൊടി, 1 1/2 tsp മല്ലിപൊടി, 1 tsp ഗരമസാലപ്പൊടി എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്തു മിക്സ് ചെയ്യുക. മസാലകളെല്ലാം യോജിച്ചു അതിന്റെ പച്ചമണം വിടുന്നതു വരെ ഇളക്കണം.
  • അതിനുശേഷം 1 1/2 tsp മുളകുപൊടിയിട്ട് കൂട്ടിയോജിപ്പിച്ച ശേഷം ചെറുതായി അരിഞ്ഞ തക്കാളി ഇതിലേക്ക് ചേർത്തു ഇളക്കാം. തക്കാളി ഒരുവിധം വാടി കിട്ടുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം.
  • തക്കാളി മസാലയുമായി നന്നായി യോജിച്ചുകഴിഞ്ഞാൽ ഇതിലേക്കു 1 1/2 ഗ്ലാസ് വെള്ളം ഒഴിക്കുക.
  • വെള്ളം തിളയ്ക്കുമ്പോൾ ഫ്രൈ ചെയ്‌തു മാറ്റിവച്ച സോയ ചങ്ക്‌സും ഉരുളക്കിഴങ്ങും ഇതിലേക്കു ഇട്ട് കുറഞ്ഞ തീയിൽ 10 മിനിറ്റ് മൂടി വേവിക്കുക.
  • 1 നുള്ളു പഞ്ചസാര ഇതിലേക്കു ചേർത്ത് തീ ഓഫ് ചെയ്യാവുന്നതാണ്.

ഇങ്ങനെ സോയ ചങ്ക്‌സ് കറി അല്ലെങ്കിൽ സോയ ചങ്ക്‌സ് മസാല തയ്യാറാക്കി എടുക്കാം.



Comments