- Get link
- X
- Other Apps
- Get link
- X
- Other Apps
ഉള്ളി ബജ്ജി / ഉള്ളി വട
ചേരുവകൾ
- സവാള - 2
- കടലപ്പൊടി - 2 1/2 tsp
- അരിപൊടി - 1 tsp
- ഇഞ്ചി - ചെറിയ കഷ്ണം
- പച്ചമുളക് - 1
- കറിവേപ്പില - 1 തണ്ട്
- മഞ്ഞൾപൊടി -1 നുള്ള്
- മുളകുപൊടി - 1/2 tsp
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞെടുക്കുക.
- അതിലേക്കു ചെറുതായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഒരു നുള്ളു മഞ്ഞൾപൊടിയും 1/2 tsp മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു കൈ ഉപയോഗിച്ചു നന്നായി മിക്സ് ചെയ്ത് എടുക്കുക.
- ശേഷം അതിലേക്കു 2 1/2 tsp കടലപ്പൊടിയും 1 tsp അരിപ്പൊടിയും ചേർത്ത് വീണ്ടും മിക്സ് ചെയ്തെടുക്കുക. [ മിക്സ് ഡ്രൈ ആയി ഇരികുകയാണെങ്കിൽ മാത്രം ഒന്നോ രണ്ടോ ടിസ്പൂൺ വെള്ളം ചേർക്കാം ]
- ഒരു പാനിൽ ഫ്രൈ ചെയ്യാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.
- വെളിച്ചെണ്ണ ചൂടാകുമ്പോൾ ഓരോ ടിസ്പൂൺ മാവ് വീതം എണ്ണയിലേക്കു ഇടുക. [ മീഡിയം തീയിൽ മാത്രം ഫ്രൈ ചെയ്തെടുക്കുക ]
- ഒരു വശം ഫ്രൈ ആയാൽ മറച്ചിട്ടു മറ്റേ വശവും ഫ്രൈ ചെയ്ത് കോരി എടുക്കാം.
ഇങ്ങനെ ഉള്ളി വട / ഉള്ളി ബജ്ജി തയ്യാറാക്കി എടുക്കാം.
- Get link
- X
- Other Apps
Comments
Post a Comment