Dried Prawns Chammanthi ( Unakka Chemmeen Chammanthi )

ഉണക്ക ചെമ്മീൻ ചമ്മന്തി 


ചേരുവകൾ 


  • ഉണക്ക ചെമ്മീൻ           - 1 ഗ്ലാസ് 
  • നാളികേരം ചിരകിയത് - 1/2 ഗ്ലാസ് 
  • ഉണക്ക മുളക്                - 5-6 എണ്ണം 
  • ഉള്ളി                                - 4 എണ്ണം 
  • ഇഞ്ചി                              - ചെറിയ കഷ്ണം 
  • കറിവേപ്പില                     - 2-3 ഇല 
  • വാളൻപുളി                     - ചെറിയ ബോൾ ( നിർബന്ധം ഇല്ല )
  • വെളിച്ചെണ്ണ                    - 1 tsp 
  • വെള്ളം                            - ആവശ്യത്തിന് 
  • ഉപ്പ്                                  - ആവശ്യത്തിന് 


പാകം ചെയ്യുന്ന വിധം 

  • ഉണക്ക ചെമ്മീൻ തലയും വാലും കളഞ്ഞു കഴുകി വൃത്തിയാക്കി എടുക്കുക.
  • ഒരു പാൻ ചൂടാക്കി 1 tsp വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
  • അതിലേക്ക് വൃത്തിയാക്കി വച്ച ഉണക്ക ചെമ്മീൻ ഇട്ടു ഫ്രൈ ചെയ്തെടുക്കുക.
  • ചെമ്മീനിനു ചുവപ്പു നിറം വരുമ്പോൾ ഉണക്ക മുളകും കൂടി ഇതിലേക്കിട്ട് ഒന്നു രണ്ടു മിനിറ്റ് ഇളക്കുക.
  • തീ ഓഫ് ചെയ്ത ശേഷം നാളികേരം ചിരകിയത്, ഉള്ളി, ഇഞ്ചി, കറിവേപ്പില, വാളൻപുളി,ആവശ്യത്തിന് ഉപ്പ് എന്നിവ ഇതിലേക്കു ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്യുക.
  • ചൂടാറുമ്പോൾ അല്‌പം വെള്ളം ഒഴിച്ച് എല്ലാം കൂടി മിക്സിയിൽ അരച്ചെടുക്കാം. ( നല്ലവണ്ണം അരയേണ്ടതില്ല )


ഇങ്ങനെ ഉണക്ക ചെമ്മീൻ ചമ്മന്തി തയ്യാറാക്കാവുന്നതാണ് ...

Comments