- Get link
- X
- Other Apps
- Get link
- X
- Other Apps
മുട്ട കറി
ചേരുവകൾ
- മുട്ട - 5 (ആവശ്യത്തിന് )
- വെളിച്ചെണ്ണ - 2 tsp
- ഇഞ്ചി - ഒരു കഷ്ണം
- വെളുത്തുള്ളി - 6-7 എണ്ണം
- സവാള - 4
- പച്ചമുളക് - 1
- കറിവേപ്പില - 1 തണ്ട്
- തക്കാളി - 1 വലുത്
- മഞ്ഞൾപൊടി - 1/2 tsp
- മല്ലിപൊടി - 1 tsp
- ഗരമസാലപ്പൊടി - 1/2 tsp
- മുളകുപൊടി - 1 1/2 tsp
- കുരുമുളകുപൊടി - 1/4 tsp
- ഉപ്പ് - ആവശ്യത്തിന്
- പഞ്ചസാര - 1 നുള്ള്
- വെള്ളം - 1 ഗ്ലാസ്
പാകം ചെയ്യുന്ന വിധം
- മുട്ട ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് പുഴുങ്ങുക.
- ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക.
- വെളിച്ചെണ്ണ ചൂടാകുമ്പോൾ ചെറുതാക്കി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ഇടുക.
- നിറം മാറി വരുമ്പോൾ ചെറുതാക്കി അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഇതിലേക്കിട്ട് വാട്ടി എടുക്കാം.
- ശേഷം മഞ്ഞൾപൊടി, മല്ലിപൊടി, ഗരമസാലപ്പൊടി, മുളകുപൊടി എന്ന ക്രമത്തിൽ ഓരോന്നായി ചേർത്ത് ചെറുതീയിൽ മിക്സ് ചെയ്തെടുക്കുക.
- ഇതിന്റെ പച്ചമണം മാറുമ്പോൾ ചെറുതാക്കി അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വാട്ടി എടുക്കണം.
- ശേഷം 1 ഗ്ലാസ് വെള്ളം ഇതിലേക്ക് ഒഴിക്കുക. 4-5 മിനിട്ടോളം ഇത് തിളപ്പിക്കുക.
- 1 നുള്ളു പഞ്ചസാരയും 1/4 tsp കുരുമുളകുപൊടിയും കറിയിലേക്കു ചേർത്ത് ഇളക്കുക.
- അവസാനം ഒരുപുഴുങ്ങിയ മുട്ടയുടെ മഞ്ഞ എടുത്ത് 1 tsp വെള്ളത്തിൽ കലക്കി കറിയിലേക്കു ഒഴിക്കുക.( കറിയുടെ കൊഴുപ്പ് കൂട്ടാൻ വേണ്ടിയാണിത് )
- പുഴുങ്ങി വച്ച മുട്ടയുടെ തൊണ്ടു കളഞ്ഞു കറിയിലേക്കു ഇട്ടുകൊടുത്തു തീ ഓഫ് ചെയ്യാം.
ഇങ്ങനെ രുചികരമായ മുട്ട കറി തയ്യാറാക്കി എടുക്കാം.
- Get link
- X
- Other Apps
Comments
Post a Comment