How to keep green chillies fresh for long time..?

പച്ചമുളക് എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം ...



  • പച്ചമുളക് കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു തുണി ഉപയോഗിച്ചു പച്ചമുളകിലെ വെള്ളം മുഴുവനായും ഒപ്പിയെടുക്കുക.
  • കൈ ഉപയോഗിച്ച് ഓരോ പച്ചമുളകിന്റെയും ഞെട്ട് അടർത്തിയെടുക്കുക.
  • വായു കടക്കാത്ത ഒരു ബോക്സ് എടുത്ത് അതിന്റെ ഉള്ളിൽ ഒരു ടിഷ്യു പേപ്പർ വച്ച് കൊടുക്കുക.
  • ടിഷ്യു പേപ്പറിന്റെ മുകളിൽ ഞെട്ട് കളഞ്ഞു വച്ച പച്ചമുളകുകൾ ഇട്ട് മറ്റൊരു ടിഷ്യു പേപ്പർ കൊണ്ടു അത് മൂടി ബോക്സ് അടച്ചു വയ്ക്കാം.


മൂന്നു ആഴ്ച്ചയോളം പച്ചമുളക് ഇങ്ങനെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.

ഇതേ രീതിയിൽ പച്ചമുളക് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരു മാസത്തിൽ കൂടുതൽ കേടുകൂടാതെ ഇരിക്കും.

Comments