Parippu Vada

പരിപ്പുവട 


ചേരുവകൾ 


  • തുവര പരിപ്പ്   - 1/2  ഗ്ലാസ് 
  • കടല പരിപ്പ്     - 1/2  ഗ്ലാസ് 
  • ഉള്ളി                - 7-8 എണ്ണം 
  • വെളുത്തുള്ളി - 4-5 എണ്ണം 
  • ഇഞ്ചി              - ഒരു കഷ്ണം 
  • പച്ചമുളക്        - 2 എണ്ണം 
  • ഉണക്കമുളക്  - 7 എണ്ണം 
  • പെരുംജീരകം  - 1/4 tsp 
  • കറിവേപ്പില      - 1 തണ്ട് 
  • വെളിച്ചെണ്ണ     - വറുത്തെടുക്കാൻ ആവശ്യത്തിന് 
  • ഉപ്പ്                    - ആവശ്യത്തിന് 


പാകം ചെയ്യുന്ന വിധം 


  • തുവര പരിപ്പും കടല പരിപ്പും രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • കുതിർന്ന പരിപ്പിൽ നിന്നും ഒരു പിടി പരിപ്പ്  മാറ്റി വച്ച് ബാക്കി പരിപ്പ് അരച്ചെടുക്കുക.നന്നായി അരയേണ്ടതില്ല.
  • ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ഉണക്കമുളക്, പെരുംജീരകം എന്നിവ മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു ഒന്ന് ചതച്ചെടുക്കുക.
  • ഈ മിക്സ് ഒരു പാത്രത്തിലേക്കു മാറ്റി ഇതിലേക്കു അരച്ചു വച്ച പരിപ്പും കറിവേപ്പിലയും മാറ്റി വച്ചിരുന്ന ഒരു പിടി പരിപ്പും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
  • ശേഷം ഇത് ഒരു നെല്ലിക്കാവലിപ്പത്തിൽ ഉരുളകളാക്കി വടയുടെ രൂപത്തിൽ കൈ കൊണ്ട് പരത്തി എടുക്കാം.
  • ഒരു പാൻ ചൂടാക്കി വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
  • വെളിച്ചെണ്ണ ചൂടാകുമ്പോൾ ഓരോന്നായി ഇതിലേക്ക് ഇട്ടു കൊടുത്തു മീഡിയം തീയിൽ വേവിച്ചെടുക്കുക.
  • ഒരു വശം ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ മറ്റേ വശവും ഇതേ പോലെ വേവിച്ചെടുത്തു വെളിച്ചെണ്ണയിൽ നിന്നും കോരിയെടുക്കാം.


രുചികരമായ നാടൻ പരിപ്പുവട ഇങ്ങനെ തയ്യാറാക്കി എടുക്കാം.

Comments

Post a Comment