- Get link
- X
- Other Apps
- Get link
- X
- Other Apps
പഴം പൊരി
ചേരുവകൾ
- പഴം - 1
- മൈദ - 1/2 കപ്പ്
- അരിപൊടി - 1 tsp
- ഉപ്പ് - 1 നുള്ള്
- പഞ്ചസാര - 2 tsp
- മഞ്ഞൾപൊടി - 1/4 tsp
- വെള്ളം - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- പഴം നീളത്തിൽ മൂന്നു കഷ്ണങ്ങളാക്കി മുറിക്കുക.
- ഒരു പരന്ന പാത്രത്തിൽ മൈദ എടുത്ത് അതിലേക്കു അരിപൊടി, ഉപ്പ്, പഞ്ചസാര, മഞ്ഞൾപൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കൈ കൊണ്ടോ സ്പൂൺ ഉപയോഗിച്ചോ മിക്സ് ചെയ്ത് ഇഡ്ലി മാവ് പരുവത്തിൽ മാവ് തയ്യാറാക്കി എടുക്കുക.
- ഒരു പാൻ ചൂടാക്കി വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.
- എണ്ണ ചൂടാകുമ്പോൾ നീളത്തിൽ അരിഞ്ഞ പഴം ഓരോന്നായി മാവിൽ മുക്കിയെടുത്തു എണ്ണയിലേക്ക് ഇട്ടുകൊടുത്തു മീഡിയം തീയിൽ രണ്ടു ഭാഗവും മറിച്ചിട്ടു വേവിച്ചെടുക്കാം.
- രണ്ടു ഭാഗവും ചെറുതായി നിറം മാറുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കാം.
ഇങ്ങനെ നമ്മുടെ നാടൻ പഴംപൊരി തയ്യാറാക്കി എടുക്കാം.
- Get link
- X
- Other Apps
Comments
Post a Comment