Potato Masala for chapathi (Traveling time homemade food )

ഉരുളക്കിഴങ്ങ് മസാല ചപ്പാത്തി റോൾ 


ചേരുവകൾ 

  • ഉരുളക്കിഴങ്ങ്     - 3 
  • വെളിച്ചെണ്ണ       - 1 1/2 tsp 
  • പെരുംജീരകം (വലിയ ജീരകം) - 1/4 tsp 
  • ഇഞ്ചി                - ചെറിയ കഷ്ണം 
  • വെളുത്തുള്ളി   - 5 അല്ലി 
  • സവാള              - 1 
  • പച്ചമുളക്          - 3 എണ്ണം 
  • മഞ്ഞൾ പൊടി - 1/4 tsp 
  • ഉപ്പ്                     - ആവശ്യത്തിന് 
  • വെള്ളം              - ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കാൻ ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

  • തൊലിയോടു കൂടിയ ഉരുളക്കിഴങ്ങ് ആവശ്യത്തിന് വെള്ളം ചേർത്തു ഒരു കുക്കറിൽ പുഴുങ്ങി എടുക്കുക. 3 വിസിലിനു ശേഷം തീ ഓഫ് ചെയ്യാം.
  • കുക്കറിന്റെ ആവി മുഴുവനായും പോയ ശേഷം ഉരുളക്കിഴങ്ങു തൊലി കളഞ്ഞു സ്പൂണോ ഫോർക്കോ ഉപയോഗിച്ച് ഉടച്ചെടുക്കുക.
  • ഒരു പാൻ ചൂടാക്കി അതിലേക്കു ഒന്നര ടിസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.
  • വെളിച്ചെണ്ണ ചൂടാകുമ്പോൾ പെരുംജീരകം അതിലേക്കിട്ട് പൊട്ടിച്ചെടുക്കുക.
  • ശേഷം ചെറുതാക്കി അരിഞ്ഞെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ഇടുക.
  • ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും നിറം ചെറുതായി മാറി തുടങ്ങുമ്പോൾ ചെറുതാക്കി അരിഞ്ഞ സവാളയും പച്ചമുളകും ഇതിലേക്ക് ചേർത്ത് ഇളക്കി കൊടുക്കുക.
  • സവാള ചെറുതായി വാടി തുടങ്ങുമ്പോൾ മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു മിക്സ് ചെയ്യുക.
  • ശേഷം ഇതിലേക്കു ഉടച്ചെടുത്ത ഉരുളക്കിഴങ്ങു ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

ഈ ഉരുളക്കിഴങ്ങ് മസാല ചപ്പാത്തിയിൽ വച്ച് റോൾ ചെയ്തെടുത്തു കഴിക്കാവുന്നതാണ്.
 

Comments