Sukhiyan / sukheen

സുഖിയൻ 


ചേരുവകൾ 


  • ചെറുപയർ                         - 1 ഗ്ലാസ് 
  • നാളികേരം ചിരകിയത്      - 1 ഗ്ലാസ് 
  • ശർക്കര                               - 2 വെല്ലം ( 1/2 ഗ്ലാസ് )
  • ഏലക്കായ പൊടിച്ചത്        - 1/2 tsp 
  • മൈദ                                    - 1 ഗ്ലാസ് 
  • അരിപൊടി                           -2 tsp 
  • ഉപ്പ്                                        - ഒരു നുള്ള് 
  • പഞ്ചസാര                           - 1 tsp 
  • മഞ്ഞൾപൊടി                     - 1/4 tsp 
  • വെള്ളം                                  - ആവശ്യത്തിന് 
  • വെളിച്ചെണ്ണ / സൺഫ്ലവർ ഓയിൽ - വറുത്തെടുക്കാൻ ആവശ്യത്തിന്  

പാകം ചെയ്യുന്ന വിധം 


  • കഴുകി വൃത്തിയാക്കിയ ചെറുപയർ ഒരു കുക്കറിലേക്കു ഇടുക.
  • കുക്കറിൽ ചെറുപയറിന്റെ ഒപ്പം വെള്ളം ഒഴിച്ച് മീഡിയം തീയിൽ 3 വിസിൽ ചെയ്യുക. (മുഴുവനായും ആവി പോയതിനു ശേഷം മാത്രം കുക്കർ തുറക്കുക. ചെറുപയറിലെ വെള്ളം പൂർണമായും വറ്റണം)
  • ശർക്കര അല്‌പം വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക.
  • ഉരുക്കിയ ശർക്കര അരിച്ചെടുത്ത ശേഷം വീണ്ടും സ്റ്റവിൽ വച്ച് അതിലേക്കു നാളികേരം ചിരകിയതും ഏലക്കായ പൊടിച്ചതും ചേർത്ത് മിക്സ് ചെയ്യുക.
  • ശേഷം വേവിച്ചു വച്ച ചെറുപയർ ചേർത്ത് നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.
  • ചൂടാറുമ്പോൾ ഈ മിക്സ് നെല്ലിക്കാ വലിപ്പത്തിൽ ഓരോ ബോളുകൾ ആക്കി ഉരുട്ടി എടുക്കാം.
  • ഒരു പാത്രത്തിൽ മൈദ എടുത്ത് അതിലേക്കു 2 tsp അരിപ്പൊടിയും 1/4 tsp മഞ്ഞൾപൊടിയും 1 tsp പഞ്ചസാരയും ഒരു നുള്ളു ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇഡ്ലി മാവ് പരുവത്തിൽ മാവ് തയ്യാറാക്കുക.
  • ഒരു പാൻ ചൂടാക്കി വറുക്കുന്നതിനാവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.
  • വെളിച്ചെണ്ണ ചൂടാകുമ്പോൾ ഉരുട്ടി വച്ചിരുന്ന ചെറുപയർ ബോൾ ഓരോന്നായി എടുത്ത് മാവിൽ മുക്കിയ ശേഷം വെളിച്ചെണ്ണയിലേക്കു ഇടുക.
  • 2 വശവും മറിച്ചിട്ടു വേവിച്ച ശേഷം എണ്ണയിൽ നിന്നും കോരി എടുക്കാം.

ഇങ്ങനെ നമുക്ക് സുഖിയൻ തയ്യാറാക്കി എടുക്കാം.


Comments