Ariyunda

അരിയുണ്ട 


ചേരുവകൾ 


  • മട്ട അരി                                 - 1 കപ്പ് 
  • നാളികേരം ചിരകിയത്        - 1 കപ്പ് 
  • ശർക്കര                                 - 3 എണ്ണം 
  • ഏലക്കായപ്പൊടി                  - 1/2 tsp 
  • കപ്പലണ്ടി തൊലി കളഞ്ഞത് - ഒരു പിടി (നിർബന്ധം ഇല്ല )
  • അണ്ടിപ്പരിപ്പ്                          - 5 എണ്ണം (നിർബന്ധം ഇല്ല  )

പാകം ചെയ്യുന്ന വിധം 


  • മട്ട അരി നന്നായി കഴുകി വൃത്തിയാക്കി 10 മിനിറ്റ് ഊറ്റി വയ്ക്കുക.
  • ഒരു പാൻ ചൂടാക്കി അരി ഇതിലേക്കിട്ട് മീഡിയം തീയിൽ വറുത്തെടുക്കാം.
  • അരി ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം.( ഏകദേശം 10 - 15 മിനിറ്റ് വേണ്ടി വരും )
  • അരി വറുത്തത് ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ലവണ്ണം പൊടിച്ചെടുക്കുക.
  • ഇതിലേക്ക് നാളികേരം ചിരകിയത്, ശർക്കര പൊടിച്ചെടുത്തത്, ഏലക്കായ പൊടി, കപ്പലണ്ടി, അണ്ടിപ്പരിപ്പ് എന്നിവ കൂടി ചേർത്ത് ഒന്നു കൂടി പൊടിക്കുക.
  • ഇതെല്ലാം കൂടി ഒരു പാത്രത്തിൽ ഇട്ട് കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുത്തു നെല്ലിക്കാ വലുപ്പത്തിൽ ഉണ്ട പിടിക്കുക.


ഇങ്ങനെ രുചികരമായ അരിയുണ്ട തയ്യാറാക്കി എടുക്കാം ...

Comments