Fish Curry / Meen Curry / Ayala Curry

മീൻ കറി / അയല കറി / തേങ്ങാ പാൽ ഒഴിച്ചു വച്ച മീൻ കറി 


ചേരുവകൾ 


  • മീൻ ( അയല )                   - 2 എണ്ണം 
  • കുടംപുളി                           - 1 
  • ഉള്ളി                                   - 8 എണ്ണം 
  • ഇഞ്ചി                                 - ചെറിയ കഷ്ണം 
  • പച്ചമുളക്                           - 1 
  • കറിവേപ്പില                        - 2 തണ്ട് 
  • മഞ്ഞൾപൊടി                  - 3/4 tsp 
  • മുളകുപൊടി                     - 2 1/2 tsp 
  • ഉപ്പ്                                     - ആവശ്യത്തിന് 
  • തേങ്ങാപാൽ                    - പകുതി നാളികേരത്തിന്റെ പാൽ 
  • വെളിച്ചെണ്ണ                      - 2 tsp 

പാകം ചെയ്യുന്ന വിധം 


  • മീൻ വൃത്തിയാക്കി രണ്ടോ മൂന്നോ കഷ്ണങ്ങളാക്കുക.
  • ഒരു മൺചട്ടി / മീൻകലം എടുത്ത് അതിലേക്കു ചെറിയ കഷ്ണം ഇഞ്ചി, 5 ഉള്ളി എന്നിവ ചതച്ചെടുത്തതും നീളത്തിൽ അരിഞ്ഞ പച്ചമുളകും ഒരു തണ്ടു കറിവേപ്പിലയും കുടംപുളി രണ്ടു മൂന്നു കഷ്ണങ്ങളാക്കി കീറിയതും മഞ്ഞൾപൊടി, മുളകുപൊടി, ആവശ്യത്തിനു ഉപ്പ്  എന്നിവയും നാളികേരപ്പാലും ചേർത്തു മിക്സ് ചെയ്ത് സ്റ്റവിൽ വയ്ക്കുക.  
  • വൃത്തിയാക്കി വച്ച മീൻ ഇതിലേക്ക് ഇട്ട് പാലിൽ ചെറുതായി എണ്ണ തെളിഞ്ഞു കാണുന്നതു വരെ മീഡിയം തീയിൽ തിളപ്പിക്കുക.ശേഷം തീ ഓഫ് ചെയ്യാം.
  • ഒരു പാൻ ചൂടാക്കി അതിലേക്കു 2 tsp വെളിച്ചെണ്ണ ഒഴിക്കുക.
  • വെളിച്ചെണ്ണ ചൂടാകുമ്പോൾ 3 ഉള്ളി ചെറുതാക്കി അരിഞ്ഞതും 1 തണ്ടു കറിവേപ്പിലയും ഇതിലേക്കിട്ട് ഫ്രൈ ചെയ്യുക.
  • ഉള്ളി ഗോൾഡൻ നിറം ആകുമ്പോൾ തീ ഓഫ് ചെയ്തു ഇത് മീൻ കറിയിലേക്ക് ഇട്ട് കൊടുക്കാം.


ഇങ്ങനെ തേങ്ങാപാൽ ഒഴിച്ചു വച്ച മീൻ കറി തയ്യാറാക്കി എടുക്കാം...

Comments