Kinnathappam / Easy Kinnathappam

കിണ്ണത്തപ്പം / എളുപ്പത്തിൽ ഒരു കിണ്ണത്തപ്പം 


ചേരുവകൾ 


  • അരിപ്പൊടി        - 1 കപ്പ് 
  • തേങ്ങാപാൽ    - 1 1/2 കപ്പ് 
  • പഞ്ചസാര        - 5 -6 tsp 
  • നല്ല ജീരകം        - 1/4 tsp 
  • ഉപ്പ്                      - 1 നുള്ള് 
  • വെളിച്ചെണ്ണ       - ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 


  • ഒരു പാത്രത്തിൽ അരിപ്പൊടിയും നല്ല കട്ടിയുള്ള തേങ്ങാപ്പാലും പഞ്ചസാരയും നല്ല ജീരകവും ഒരു നുള്ളു ഉപ്പും ചേർത്ത് നല്ലവണ്ണം യോജിപ്പിച്ചെടുക്കുക.(ദോശ മാവ് പരുവം )
  • ഒരു പരന്ന സ്റ്റീൽ പ്ലേറ്റ് എടുത്ത് അതിൽ വെളിച്ചെണ്ണ തടവുക.
  • ഇതിലേക്ക് രണ്ടോ മൂന്നോ കയിൽ മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.(ഇഡ്ലി പാത്രത്തിൽ വേവിച്ചെടുക്കാം)
  • 10 - 15 മിനിറ്റു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.ചൂടാറുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്തു കഴിക്കാവുന്നതാണ്.


ഇങ്ങനെ എളുപ്പത്തിൽ കിണ്ണത്തപ്പം തയ്യാറാക്കാം...

Comments