Mixture / Spicy Mixture

സ്‌പൈസി മിക്സ്ചർ 


ചേരുവകൾ 


  • കടലപൊടി              - 1 കപ്പ് 
  • അരിപ്പൊടി              - 2 tsp 
  • കാശ്‌മീരി മുളകുപൊടി - 2 tsp 
  • മുളകുപൊടി           - 1 tsp 
  • മഞ്ഞൾപൊടി        - 1/4 tsp 
  • ഉപ്പ്                            - ആവശ്യത്തിന് 
  • കായം പൊടി            - 1/4 tsp 
  • വെള്ളം                      - ആവശ്യത്തിന് 
  • വെളിച്ചെണ്ണ / ഓയിൽ - ആവശ്യത്തിന് 
  • കപ്പലണ്ടി                  - 1/2 കപ്പ് 
  • കറിവേപ്പില               - 3 തണ്ട് 
  • വെളുത്തുള്ളി           - 4 എണ്ണം 

പാകം ചെയ്യുന്ന വിധം 


  • കടലപ്പൊടി, അരിപ്പൊടി, കാശ്മീരി മുളകുപൊടി,  മഞ്ഞൾപൊടി,ആവശ്യത്തിന് ഉപ്പ്, കായം പൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത്  ചപ്പാത്തി മാവിനേക്കാൾ അല്‌പം അയഞ്ഞ പരുവത്തിൽ മാവു തയ്യാറാക്കുക.
  • കുഴിയുള്ള ഒരു പാൻ ചൂടാക്കി അതിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
  • വെളിച്ചെണ്ണ ചൂടാകുമ്പോൾ ഉണ്ടാക്കി വച്ചിരിക്കുന്ന മാവ് സേവനാഴിയിലൂടെ (നൂലപ്പത്തിന്റെ അച്ചിലൂടെ ) വെളിച്ചെണ്ണയിലേക്ക് ഇടുക.
  • രണ്ടു ഭാഗവും ചെറുതായി ബ്രൗൺ നിറം ആകുന്നതു വരെ വറുത്തെടുക്കുക. ബാക്കി ഉള്ള മാവും ഇതേപോലെ വറുക്കുക.
  • ശേഷം ഇതേ എണ്ണയിലേക്ക് 1/2 കപ്പ് കപ്പലണ്ടി ഇട്ട് വറുത്തെടുക്കുക.
  • ശേഷം കറിവേപ്പില, 4 വെളുത്തുള്ളി ചതച്ചെടുത്തത് എന്നിവ കൂടി വറുത്തെടുത്തു തീ ഓഫ് ചെയ്യാം.
  • ചെറു ചൂടോടു കൂടിയ കപ്പലണ്ടിയിലേക്ക് 1 tsp മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക.
  • ഇതിലേക്ക് വറുത്തുവച്ച കറിവേപ്പിലയും വെളുത്തുള്ളിയും ചേർക്കുക.
  • സേവനാഴിയിലൂടെ വറുത്തെടുത്ത മിക്സർ കൂട്ട് ആഗ്രഹിക്കുന്ന നീളത്തിൽ ഒടിച്ചെടുത്തു കപ്പലണ്ടിയിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.


ഇങ്ങനെ നല്ല സ്‌പൈസി മിക്സർ തയ്യാറാക്കാം...


Comments