- Get link
- X
- Other Apps
- Get link
- X
- Other Apps
വെളൂരി മീൻ വറുത്തത്
ചേരുവകൾ
- വെളൂരി മീൻ - 1/4 kg
- മുളകുപൊടി - 1 1/2 tsp
- മഞ്ഞൾപൊടി - 3/4 tsp
- ഉപ്പ് - ആവശ്യത്തിന്
- കുരുമുളകുപൊടി - 1/2 tsp
- വെളിച്ചെണ്ണ - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഒന്നോ രണ്ടോ ടിസ്പൂൺ വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക.
- വൃത്തിയാക്കിയ മീൻ ഇതിലേക്കിട്ട് മീനിന്റെ എല്ലാ ഭാഗത്തേക്കും മസാല എത്തുന്ന വിധത്തിൽ യോജിപ്പിക്കുക.
- ഒരു പാൻ ചൂടാക്കി വറുക്കുന്നതിനാവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.
- വെളിച്ചെണ്ണ ചൂടാകുമ്പോൾ മീനുകൾ അതിലേക്കിട്ട് 2 ഭാഗവും മീഡിയം തീയിൽ വറുത്തെടുക്കുക.
വെളൂരി പോലുള്ള ചെറിയതരം മീനുകൾ ഇതേ രീതിയിൽ വറുത്തെടുക്കാവുന്നതായാണ്.
- Get link
- X
- Other Apps
Comments
Post a Comment