Aval Paayasam

അവൽ പായസം 

ചേരുവകൾ 


  • അവൽ                       - 1 കപ്പ് 
  • ശർക്കര ഉരുക്കിയത് - 1/2 കപ്പ് 
  • നെയ്യ്                          - 2 tsp 
  • തേങ്ങാപാൽ              - 1 കപ്പ്  ( അധികം വെള്ളം ചേർക്കാത്ത തേങ്ങാപാൽ )
  • ഏലക്കായപൊടി        - 1/2 tsp 
  • അണ്ടിപ്പരിപ്പ്                - 3-4 എണ്ണം 
  • തേങ്ങാക്കൊത്ത്        - 10-12 എണ്ണം 

പാകം ചെയ്യുന്ന വിധം 


  • പാൻ ചൂടാക്കി 2 tsp നെയ്യ് ഒഴിക്കുക.
  • അണ്ടിപരിപ്പും തേങ്ങാകൊത്തും ഇതിൽ ഇട്ട് വറുത്തു മാറ്റി വയ്ക്കുക.
  • ഇതേ പാനിൽ 1 കപ്പ് അവൽ നല്ലവണ്ണം വറുക്കുക.
  • ശേഷം ശർക്കര ഉരുക്കിയത് ഇതിലേക്ക് ഒഴിച്ചുകൊടുക്കാം.
  • അവലുമായി നന്നായി മിക്സ് ചെയ്തശേഷം തേങ്ങാപാൽ ഒഴിച്ചു കൊടുക്കാം.
  • തിളച്ചു വരുമ്പോൾ ഏലക്കായപ്പൊടിയും വറുത്തു വച്ച അണ്ടിപരിപ്പും തേങ്ങാകൊത്തും ഇതിലേക്ക് ചേർത്ത് തീ ഓഫ് ചെയ്യാം. 


ഇങ്ങനെ വളരെ എളുപ്പത്തിൽ അവൽ പായസം തയാറാക്കാം.


Comments