- Get link
- X
- Other Apps
- Get link
- X
- Other Apps
ഉണക്ക ചെമ്മീൻ ഇട്ടു വച്ച ഉരുളക്കിഴങ്ങ് കറി
ചേരുവകൾ
- ഉരുളക്കിഴങ്ങ് - 2 വലുത്
- ഉണക്ക ചെമ്മീൻ - 1 കപ്പ്
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി - 7-8 എണ്ണം
- സവാള - 2 എണ്ണം
- പച്ചമുളക് - 1 എണ്ണം
- കറിവേപ്പില - 1 തണ്ട്
- ഉപ്പ് - ആവശ്യത്തിന്
- തക്കാളി - 2 ചെറുത്
- മഞ്ഞൾപൊടി - 1/2 tsp
- മല്ലിപൊടി - 1 1/2 tsp
- ഗരമസാലപൊടി - 1 tsp
- മുളകുപൊടി - 1 1/2 tsp
- ഉള്ളി - 4 എണ്ണം
- വെളിച്ചെണ്ണ - 3 tsp
- വെള്ളം - 2 കപ്പ്
പാകം ചെയ്യുന്ന വിധം
- ഉണക്ക ചെമ്മീനിന്റെ തലയും വാലും കളഞ്ഞു കഴുകി വൃത്തിയാക്കി വയ്ക്കുക.
- ഒരു പാൻ ചൂടാക്കി 1 tsp വെളിച്ചെണ്ണ ഒഴിച്ച് ഉണക്ക ചെമ്മീൻ വറുത്തെടുക്കുക.
- ഇതിൽ നിന്നും പകുതി ചെമ്മീനും 4 ഉള്ളിയും കൂടി മിക്സിയിൽ അരച്ചെടുത്തു മാറ്റി വയ്ക്കുക.
- വേറൊരു പാൻ ചൂടാക്കി 2 tsp വെളിച്ചെണ്ണ ഒഴിക്കുക.
- വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചെറുതാക്കി അരിഞ്ഞത് ഇട്ടു മൂപ്പിച്ചെടുക്കുക.
- ശേഷം ചെറുതാക്കി അരിഞ്ഞ സവാളയും നീളത്തിൽ അരിഞ്ഞ പച്ചമുളകും 1 തണ്ട് കറിവേപ്പിലയും ചേർത്ത് വാട്ടി എടുക്കുക.
- സവാള ഒരുവിധം വാടുമ്പോൾ മഞ്ഞൾപൊടി, മല്ലിപൊടി, ഗരമസാലപ്പൊടി, മുളകുപൊടി എന്നീ ക്രമത്തിൽ ഓരോന്നായി ചേർത്തു യോജിപ്പിച്ചെടുക്കാം.
- ഇതിലേക്ക് ചെറുതാക്കി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വാട്ടി എടുക്കണം.
- ശേഷം ഉണക്ക ചെമ്മീനും ഉള്ളിയും അരച്ചെടുത്തത് ചേർത്ത് യോജിപ്പിക്കുക.
- പിന്നീട് 2 കപ്പ് വെള്ളം ഇതിലേക്ക് ഒഴിക്കുക.
- വെള്ളം തിളക്കുമ്പോൾ തൊലി കളഞ്ഞു വൃത്തിയാക്കിയ ഉരുളക്കിഴങ്ങു ചെറുതാക്കി അരിഞ്ഞതും വറുത്തു മാറ്റി വച്ച ഉണക്ക ചെമ്മീനും ഇതിലേക്കിട്ടു വേവിച്ചെടുക്കാം.(10-15 മിനിറ്റ് മീഡിയം തീയിൽ വേവിച്ചെടുക്കുക )
ഇങ്ങനെ ഉണക്ക ചെമ്മീൻ ഇട്ടു വച്ച ഉരുളക്കിഴങ്ങു കറി തയ്യാറാക്കി എടുക്കാം.
- Get link
- X
- Other Apps
Comments
Post a Comment