Gopi 65 / Cauliflower Fry

ഗോപി 65 / കോളിഫ്ലവർ ഫ്രൈ / നല്ല ക്രിസ്പി കോളിഫ്ലവർ ഫ്രൈ 

ചേരുവകൾ 


  • കോളിഫ്ലവർ           - 1 ചെറുത് 
  • മൈദ                      - 1/2 കപ്പ് 
  • അരിപൊടി             - 1/2 കപ്പ് 
  • റവ                          - 2 tsp 
  • മഞ്ഞൾപൊടി       - 1/2 tsp 
  • കാശ്‌മീരി മുളകുപൊടി - 2 tsp 
  • ഗരമസാലപ്പൊടി    - 1/4 tsp 
  • ഇഞ്ചി                     - ചെറിയ കഷ്ണം 
  • വെളുത്തുള്ളി        - 5 എണ്ണം 
  • കറിവേപ്പില            - 3-4 ഇല 
  • ഉപ്പ്                         - ആവശ്യത്തിന് 
  • തൈര്                    - 3 tsp (പുളി അധികം ഇല്ലാത്തത് )
  • വെളിച്ചെണ്ണ           - വറുത്തെടുക്കാൻ ആവശ്യത്തിന് 
  • വെള്ളം                   - ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 


  • കഴുകി വൃത്തിയാക്കിയ കോളിഫ്ലവറിനെ കനം കുറഞ്ഞ കഷണങ്ങളാക്കി എടുക്കുക.
  • ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അല്പം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് തിളപ്പിക്കുക.
  • തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് കോളിഫ്ലവർ ഇട്ട് 2 മിനിട്ടിനു ശേഷം തീ ഓഫ് ചെയ്യാം.
  • 3-4 മിനിട്ടിനു ശേഷം കോളിഫ്ലവർ വെള്ളത്തിൽ നിന്നും മാറ്റി വയ്ക്കാം.
  • ഒരു പാത്രം എടുത്ത് അതിലേക്ക് മൈദ, അരിപൊടി, റവ, മഞ്ഞൾപൊടി, കാശ്‌മീരി മുളകുപൊടി, ഗരമസാലപ്പൊടി, വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്, കറിവേപ്പില ചെറുതാക്കി അരിഞ്ഞത്, തൈര്, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഇഡ്ലി മാവ് പരുവത്തിൽ കൂട്ട് തയ്യാറാക്കുക.
  • ഇതിലേക്ക് കോളിഫ്ലവർ ചേർത്ത് നന്നായി മിക്സ് ചെയ്ത് 2 മണിക്കൂർ കൂട്ട് പിടിക്കാൻ വേണ്ടി മാറ്റി വയ്ക്കുക.
  • ശേഷം കോളിഫ്ലവർ വെളിച്ചെണ്ണയിലോ സൺഫ്ലവർ ഓയിലിലോ വറുത്തെടുക്കാവുന്നതാണ്.

നല്ല ക്രിസ്‌പി കോളിഫ്ലവർ ഫ്രൈ ഇങ്ങനെ തയാറാക്കാം...

Comments