Nenthrapazham ittu vacha Moru curry /നേന്ത്രപ്പഴം ഇട്ട് വച്ച മോരുകറി / നേന്ത്രപ്പഴം പുളിശ്ശേരി

നേന്ത്രപ്പഴം ഇട്ട് വച്ച മോരുകറി  / നേന്ത്രപ്പഴം പുളിശ്ശേരി 


ചേരുവകൾ 


  • നേന്ത്രപ്പഴം    - 1 
  • ഉള്ളി              - 4 എണ്ണം 
  • ഇഞ്ചി            - ചെറിയ കഷ്ണം 
  • നല്ല ജീരകം    - 1/2 tsp 
  • ചിരകിയ നാളികേരം - 5-6 tsp
  • കറിവേപ്പില   - 1 തണ്ട് 
  • മഞ്ഞൾപ്പൊടി - 1/2 tsp 
  • മുളകുപൊടി - 1/2 tsp 
  • പച്ചമുളക്      - 1 
  • ഉപ്പ്                 - ആവശ്യത്തിന് 
  • വെളിച്ചെണ്ണ  - 1 1/2  tsp 
  • നെയ്യ്             - 1 tsp 
  • തൈര്            - 4 tsp (പുളി അധികം ഇല്ലാത്തത് )
  • വെള്ളം           - ആവശ്യത്തിന് 
  • പഞ്ചസാര     - ഒരു നുള്ള് 
  • കടുക്             - 1/2 tsp 
  • ഉണക്കമുളക് - 3 എണ്ണം 
  • ഉലുവ              - 1/4 tsp 

പാകം ചെയ്യുന്ന വിധം 


  • തൊലി കളഞ്ഞ നേന്ത്രപ്പഴം ചെറുതാക്കി മുറിച്ചെടുത്തത് ഒരു മൺകലത്തിൽ ഇടുക.
  • ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, 1 tsp നെയ്യ്, 1 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് 10 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക.
  • ഈ സമയം ചിരകിയ നാളികേരം, ഉള്ളി, ഇഞ്ചി, നല്ലജീരകം, പച്ചമുളക് എന്നിവ അല്‌പം വെള്ളം ചേർത്ത് വെണ്ണ പോലെ അരച്ചെടുക്കുക.
  • 10 മിനിട്ടിനു ശേഷം ഈ അരപ്പ് വേവിച്ചുകൊണ്ടിരിക്കുന്ന പഴത്തിലേക്ക് ചേർത്തു ഇളക്കി 2 മിനിറ്റ് തിളപ്പിക്കാം.
  • ശേഷം  തൈര് ഇതിലേക്കൊഴിച്ചു മിക്സ് ചെയ്‌ത്‌ ഒരു നുള്ളു പഞ്ചസാരയും ചേർത്ത് തീ ഓഫ് ചെയ്യാം.
  • അവസാനം കടുകും ഉലുവയും ഉണക്കമുളകും വേപ്പിലയും വെളിച്ചെണ്ണയിൽ താളിച്ചു ഇതിലേക്ക്‌ ഒഴിക്കാം.


ഇങ്ങനെ രുചികരമായ നേന്ത്രപ്പഴം പുളിശ്ശേരി തയ്യാറാക്കാം ...

Comments