- Get link
- X
- Other Apps
- Get link
- X
- Other Apps
അവിയൽ / കുക്കറിൽ എളുപ്പത്തിൽ ഒരു അവിയൽ
ചേരുവകൾ
- ക്യാരറ്റ് - 3 nos
- പച്ചക്കായ - 1 nos
- ചേന - ചെറിയ കഷ്ണം
- മുരിങ്ങാക്കോൽ - 3 nos
- ബീൻസ് - 5 -6 nos
- നീളൻ പയർ (അച്ചിങ്ങ പയർ )- 4 -5 nos (വേണമെങ്കിൽ ഇഷ്ടമുള്ള പച്ചക്കറികൾ കൂടെ ചേർക്കാവുന്നതാണ് )
- കറിവേപ്പില - 3 തണ്ട്
- മഞ്ഞൾപൊടി - 1/2 tsp
- മുളകുപൊടി - 1/4 tsp
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 3 tsp
- നാളികേരം ചിരകിയത് - 5 tsp
- നല്ല ജീരകം - 1 tsp
- ഉള്ളി - 4 nos
- പച്ചമുളക് - 1
- തൈര് - 1 tsp
- വെള്ളം - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- എല്ലാ പച്ചക്കറികളും നീളത്തിൽ ഒരേ വലിപ്പത്തിൽ മുറിച്ചെടുക്കുക.
- ഒരു കുക്കറിലേക്കു അരിഞ്ഞു വച്ച എല്ലാ പച്ചക്കറികളും ,മഞ്ഞൾപൊടി ,മുളകുപൊടി ,ആവശ്യത്തിന് ഉപ്പ് , 1 tsp വെളിച്ചെണ്ണ ,1/2 ഗ്ലാസ് വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം വേവിച്ചെടുക്കുക.(വിസിൽ വരുന്നതിനു തൊട്ടുമുൻപ് തീ ഓഫ് ചെയ്യാം )
- മിക്സിയുടെ ചെറിയ ജാറിൽ നാളികേരം ചിരകിയതും നല്ല ജീരകവും ഉള്ളിയും പച്ചമുളകും ചേർത്ത് വെള്ളം ഒഴിക്കാതെ ചെറുതായി അരച്ചെടുക്കാം.(നന്നായി അരയേണ്ടതില്ല )
- ഈ കൂട്ട് കുക്കറിൽ ചേർത്ത് യോജിപ്പിച്ചെടുക്കാം.
- കുക്കറിൽ വെള്ളം ഉണ്ടെങ്കിൽ അത് വറ്റുന്നത് വരെ ചെറുതീയിൽ വയ്ക്കാം.
- ശേഷം തീ ഓഫ് ചെയ്ത് 1 tsp തൈര് ചേർത്ത് മിക്സ് ചെയ്യാം.
- അവസാനമായി 2 tsp പച്ചവെളിച്ചെണ്ണ കറിയിൽ ഒഴിച്ച് അതിനു മീതെ കറിവേപ്പില കൈ കൊണ്ട് മുറിച്ചിട്ട് യോജിപ്പിച്ചെടുക്കാം.
ഇങ്ങനെ കുക്കറിൽ രുചികരമായ അവിയൽ തയ്യാറാക്കി എടുക്കാം...
- Get link
- X
- Other Apps
Comments
Post a Comment