- Get link
- X
- Other Apps
- Get link
- X
- Other Apps
ബീഫ് കറി / എളുപ്പത്തിൽ ഒരു ബീഫ് കറി
ചേരുവകൾ
- ബീഫ് - 1 kg
- ചെറിയ ഉള്ളി - 15 -20 nos
- സവാള - 1 nos
- ഇഞ്ചി - വലിയ കഷ്ണം
- വെളുത്തുള്ളി - 10 എണ്ണം
- പച്ചമുളക് - 2 എണ്ണം
- കറിവേപ്പില - 3 തണ്ട്
- മല്ലിയില - ഒരു പിടി
- തക്കാളി - 2 എണ്ണം
- വെളിച്ചെണ്ണ - 3 tsp
- മഞ്ഞൾപൊടി - 1/2 tsp
- മുളകുപൊടി - 1 1/2 tsp
- കാശ്‌മീരി മുളകുപൊടി - 1 tsp
- മല്ലിപൊടി - 1 1/2 tsp
- ഗരമസാലപ്പൊടി - 2 tsp
- ഉപ്പ് - ആവശ്യത്തിന്
- കുരുമുളകുപൊടി - 1 tsp
പാകം ചെയ്യുന്ന വിധം
- പാൻ ചൂടാക്കി 3 tsp വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
- ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവയും നീളത്തിൽ അരിഞ്ഞ ചെറിയ ഉള്ളിയും സവാളയും പച്ചമുളകും കറിവേപ്പിലയും ഇട്ടു നന്നായി വാട്ടി എടുക്കുക.
- ശേഷം മഞ്ഞൾപൊടി, മുളകുപൊടി, കാശ്‌മീരി മുളകുപൊടി, മല്ലിപൊടി, ഗരമസാലപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക.
- പിന്നീട് തക്കാളി ചെറുതാക്കി അരിഞ്ഞെടുത്തോ അല്ലെങ്കിൽ മിക്സിയിൽ അരച്ചെടുത്തോ ചേർക്കാവുന്നതാണ്.
- തക്കാളി നന്നായി വാടിയ ശേഷം 1 tsp കുരുമുളകുപൊടിയും, ചെറുതാക്കി അരിഞ്ഞ മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം.
- ശേഷം ഒരു കുക്കറിൽ ചെറുതാക്കി അരിഞ്ഞ ബീഫും തയ്യാറാക്കി വച്ചിരിക്കുന്ന മസാല കൂട്ടും നന്നായി യോജിപ്പിച്ച ശേഷം 5-6 വിസിൽ അടിപ്പിക്കുക.(വെള്ളം ചേർക്കേണ്ടതില്ല )
ഇങ്ങനെ എളുപ്പത്തിൽ രുചികരമായ ബീഫ് കറി തയ്യാറാക്കി എടുക്കാം...
- Get link
- X
- Other Apps
Comments
Post a Comment