- Get link
- X
- Other Apps
- Get link
- X
- Other Apps
ചക്കട / ചക്ക അട / നല്ല സോഫ്റ്റ് ചക്കട
ചേരുവകൾ
- റവ - 250 gm
- പഴുത്ത ചക്ക ചുള - 15 എണ്ണം
- തേങ്ങ ചിരകിയത് - ഒരു മുറി (ഒരു നാളികേരത്തിന്റെ പകുതി)
- ശർക്കര - 4 എണ്ണം
- ഏലക്കായ - 3 എണ്ണം
- ഉപ്പ് - ഒരു നുള്ള്
[ചക്കട ഉണ്ടാക്കാൻ വാഴയില, പ്ലാവില, കറുകയില എന്നിവ ഉപയോഗിക്കാവുന്നതാണ് ]
പാകം ചെയുന്ന വിധം
- കുരു കളഞ്ഞ പഴുത്ത ചക്ക ചുള മിക്സിയിൽ അരച്ചെടുക്കുക.
- ശേഷം അതിലേക്ക് തേങ്ങ ചിരകിയതു കൂടെ ചേർത്ത് ഒന്നു കൂടെ മിക്സിയിൽ അടിക്കുക.(നന്നായി അരഞ്ഞില്ലെങ്കിലും കുഴപ്പമില്ല )
- ഇത് ഒരു വട്ടമുള്ള പാത്രത്തിൽ ഇട്ട് അതിലേക്കു വറുത്ത റവയും ശർക്കര ഉരുക്കിയതും ഏലക്കായ പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കുക.
- ശേഷം വാഴയിലയിലോ പ്ലാവിലയിലോ കറുകയിലയിലോ ഇത് പരത്തി ഇഡ്‌ലി തട്ടിൽ 20 മിനിറ്റ് ആവികേറ്റി എടുക്കാവുന്നതാണ്.
ഇങ്ങനെ നല്ല സോഫ്റ്റ് ചക്കട തയ്യാറാക്കി എടുക്കാം...
- Get link
- X
- Other Apps
Comments
Post a Comment