Clam Meat Roast / കക്കയിറച്ചി റോസ്റ്റ്

കക്കയിറച്ചി റോസ്റ്റ്



ചേരുവകൾ 


  • കക്ക ഇറച്ചി     - 250 gm 
  • ഇഞ്ചി               - ചെറിയ കഷ്ണം 
  • വെളുത്തുള്ളി   - 4-5 എണ്ണം 
  • പെരുംജീരകം    - 5-6 എണ്ണം 
  • സവാള              - 1 വലുത് 
  • കറിവേപ്പില        - 2 തണ്ട് 
  • മഞ്ഞൾപൊടി   - 1/4 tsp 
  • മുളകുപൊടി      - 1/2  tsp 
  • മല്ലിപൊടി           - 1/4 tsp 
  • ഉപ്പ്                      - ആവശ്യത്തിന് 
  • വെളിച്ചെണ്ണ       - 2 1/2 tsp 
  • കുരുമുളകുപൊടി - 1/4 tsp 

പാകം ചെയ്യുന്ന വിധം 


  • കക്കയിറച്ചിയുടെ ഉള്ളിലെ ചെളി കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.
  • ഒരു കുക്കറിൽ വൃത്തിയാക്കിയ കക്കയിറച്ചി മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് , 1/2 tsp വെളിച്ചെണ്ണ, 1തണ്ട് കറിവേപ്പില കീറിയത് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി വെള്ളം ഒട്ടും ചേർക്കാതെ 2 വിസിൽ അടിപ്പിക്കുക.
  • ഒരു പാൻ ചൂടാക്കി അതിലേക്ക് 2 tsp വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം പൊട്ടിച്ചെടുത്ത ശേഷം ഇഞ്ചി-വെളുത്തുള്ളി ചതച്ചെടുത്തതും, സവാള, കറിവേപ്പില എന്നിവയും ചേർത്ത് വാട്ടി എടുക്കുക. 
  • ശേഷം മല്ലിപൊടി, മുളകുപൊടി എന്നിവ ചേർക്കുക.
  • വേവിച്ചു വച്ച കക്കയിറച്ചി ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച ശേഷം കുരുമുളകുപൊടി വിതറുക.


ഇങ്ങനെ കക്കയിറച്ചി റോസ്റ്റ് തയ്യാറാക്കി എടുക്കാം...



Comments