- Get link
- X
- Other Apps
- Get link
- X
- Other Apps
ബ്രെഡ് വെജിറ്റബിൾ സാൻഡ്വിച്
ചേരുവകൾ
- ബ്രഡ് - 1 പാക്കറ്റ്
- ക്യാരറ്റ് - 2 nos
- ക്യാബേജ് - 1/4 ഭാഗം (ഒരു ക്യാബേജിന്റെ ചെറിയൊരു ഭാഗം)
- ക്യാപ്‌സിക്കം - 1
- മയോനൈസ് - 5 tsp (ആവശ്യത്തിന്)
- കുരുമുളകുപൊടി -1/4 tsp
- ഉപ്പ് - ആവശ്യത്തിന്
- ബട്ടർ - 3 tsp
- ടൊമാറ്റോ സോസ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
- ഒരു ബൗൾ എടുത്ത് അതിലേക്കു ഗ്രേറ്റ് ചെയ്ത ക്യാരറ്റ് , ക്യാബേജ് എന്നിവയും ചെറുതാക്കി അരിഞ്ഞ ക്യാപ്സിക്കവും ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും മയോണൈസും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കുക.
- 2 ബ്രെഡ് എടുത്ത് അതിൽ ഒന്നിൽ ടൊമാറ്റോ സോസ് സ്പ്രെഡ് ചെയ്യുക, മറ്റേതിൽ മിക്സ് ചെയ്തു വച്ചിരിക്കുന്ന വെജിറ്റബിൾസ് വച്ചു കൊടുക്കുക.
- ശേഷം വെജിറ്റബിൾ വച്ചിരിക്കുന്ന ബ്രെഡിന്റെ മേലേക്ക് ടൊമാറ്റോ സോസ് സ്‌പ്രെഡ് ചെയ്ത ബ്രെഡ് ചേർത്ത് വച്ച് ഒന്നു പ്രസ് ചെയ്ത് കൊടുക്കുക. ഇങ്ങനെ ഓരോ ബ്രെഡിലും ചെയ്തെടുക്കാം.
- ഒരു പാൻ ചൂടാക്കി ബട്ടർ ഒഴിച്ച് ഓരോ സാൻഡ്വിച്ചും ചെറുതായി ഫ്രൈ ചെയ്തെടുക്കാം.
ഇങ്ങനെ വളരെ എളുപ്പത്തിൽ ചീസ് ഇല്ലാതെ രുചികരമായ സാന്ഡ്വിച്ച് തയ്യാറാക്കി എടുക്കാം...
- Get link
- X
- Other Apps
Comments
Post a Comment