Chakka Pradhaman/ Chakka Paayasam / ചക്ക പായസം

ചക്ക പ്രഥമൻ /ചക്ക പായസം 

ചേരുവകൾ 


  • പഴുത്ത ചക്ക ചുള      - 25 എണ്ണം 
  • ശർക്കര                        - 4-5 എണ്ണം 
  • ഏലക്കായ പൊടിച്ചത് - 1 tsp 
  • ചുക്ക് പൊടി                 - ഒരു നുള്ള് 
  • നാളികേരം                    -3 മുറി (ഒന്നര നാളികേരം)
  • അണ്ടിപ്പരിപ്പ്                 - ഒരു പിടി 
  • കിസ്മിസ്                     - ഒരു പിടി 
  • നെയ്യ്                            - 5 tsp 
  • ഉപ്പ്                                - ഒരു നുള്ള് 
  • വെള്ളം                          - ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 


  • പഴുത്ത ചക്ക ചുള വെള്ളം ചേർക്കാതെ മിക്സിയിൽ തരിയോടു കൂടി അരച്ചെടുക്കുക.
  • ഉരുളി / കുഴിയുള്ള വലിയ പാൻ ചൂടാക്കി 2 tsp നെയ്യ് ഒഴിക്കുക.
  • അതിലേക്കു അരച്ചെടുത്ത ചക്ക ഇട്ട് 5 മിനിറ്റു വേവിച്ചെടുക്കണം.
  • അല്പം വെള്ളം ചേർത്ത് ഉരുക്കി എടുത്ത ശർക്കര പാനി ഉരുളിയിലേക്കു അരിച്ചു ഒഴിച്ചു കൊടുക്കാം.(ചക്കയുടെ മധുരം അനുസരിച്ചു ശർക്കരയുടെ എണ്ണത്തിൽ മാറ്റം വരുത്താവുന്നതാണ്)
  • 10 മിനിറ്റോളം ശർക്കര പാനിയിൽ വേവാൻ അനുവദിക്കുക.(ഇളക്കിക്കൊണ്ടിരിക്കണം)
  • ശേഷം നാളികേരത്തിന്റെ രണ്ടാം പാൽ (വെള്ളം ചേർത്ത് പിഴിഞ്ഞെടുത്ത തേങ്ങാപാൽ) ഒഴിച്ച് നന്നായി കുറുകി വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക.
  • അവസാനം ഒന്നാം പാലും (വെള്ളം ചേർക്കാതെ പിഴിഞ്ഞെടുത്ത തേങ്ങാപാൽ) ഏലക്കായ പൊടിച്ചതും ചുക്ക് പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കിയതിനു ശേഷം തിള വരുന്നതിനു മുൻപ് തീ ഓഫ് ചെയ്യാം.
  • ചെറിയൊരു പാൻ ചൂടാക്കി 3 tsp നെയ്യ് ഒഴിച്ചു അണ്ടിപരിപ്പും കിസ്മിസും ഫ്രൈ ചെയ്തെടുത്തു പായസത്തിലേക്കു ഒഴിച്ച് കൊടുക്കാം.


ഇങ്ങനെ വളരെ രുചികരമായ ചക്ക പ്രഥമൻ തയ്യാറാക്കാം...

Comments