Poha/ അവൽ ഉപ്പുമാവ് /Aval Upma

അവൽ ഉപ്പുമാവ് / poha



ചേരുവകൾ 


  • അവൽ            - 250 gm 
  • വെളിച്ചെണ്ണ    - 3 tsp 
  • കപ്പലണ്ടി         - ഒരു പിടി 
  • കടുക്               - 1/2 tsp 
  • പെരുംജീരകം    - 1/4 tsp 
  • സവാള             - 1 
  • പച്ചമുളക്         - 3 
  • കറിവേപ്പില       - 2 തണ്ട് 
  • മഞ്ഞൾപൊടി - ഒരു നുള്ള് 
  • ഉപ്പ്                    - ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 


  • അവൽ കഴുകി വാറ്റി വയ്ക്കുക.
  • പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു കപ്പലണ്ടി വറുത്തു മാറ്റി വയ്ക്കുക.
  • അതേ വെളിച്ചെണ്ണയിൽ കടുക്, പെരുംജീരകം എന്നിവ പൊട്ടിച്ചെടുക്കുക.
  • സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഇതിലേക്കിട്ട് വഴറ്റി എടുക്കാം.
  • മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് യോജിപ്പിച്ച ശേഷം വാർത്തു വച്ച അവൽ ഇതിലേക്ക് മിക്സ് ചെയ്ത് ഒരു മിനിറ്റു മൂടി വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.
  • വറുത്തു വച്ച കപ്പലണ്ടി ഇതിലേക്ക് ചേർത്ത് കൊടുക്കാം.

ഇങ്ങനെ രുചികരമായ അവൽ ഉപ്പുമാവ് തയ്യാറാക്കാം ...


Comments