- Get link
- X
- Other Apps
- Get link
- X
- Other Apps
മയോനൈസ്
ചേരുവകൾ
- മുട്ട - 1
- വെളുത്തുള്ളി - 1 അല്ലി
- വിനാഗിരി / ചെറുനാരങ്ങ നീര് - 1/2 tsp
- ഉപ്പ് - ആവശ്യത്തിന്
- പഞ്ചസാര - ഒരു നുള്ള്
- കുരുമുളകുപൊടി - ഒരു നുള്ള്
- സൺഫ്ലവർ ഓയിൽ - 1/2 കപ്പ് (ശരിയായ കട്ടിയിൽ കിട്ടാൻ ആവശ്യത്തിന്)
പാകം ചെയ്യുന്ന വിധം
- മിക്സിയുടെ ചെറിയ ജാറിൽ ഒരു മുട്ട മുഴുവനായോ അല്ലെങ്കിൽ മുട്ടയുടെ വെള്ള മാത്രമോ ഇടുക.
- അതിലേക്ക് വെളുത്തുള്ളി, വിനാഗിരി, ഉപ്പ് , പഞ്ചസാര, കുരുമുളകുപൊടി എന്നിവയും ചേർത്ത് 2 സെക്കന്റ് അടിച്ചെടുക്കുക.
- ശേഷം സൺഫ്ലവർ ഓയിൽ കുറച്ചു കുറച്ചായി ചേർത്ത് 2-3 തവണ ശരിയായ കട്ടിയിൽ കിട്ടുന്നത് വരെ അടിച്ചെടുക്കാം.
ഇങ്ങനെ വളരെ എളുപ്പത്തിൽ കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ തന്നെ മയോനൈസ് തയ്യാറാക്കാവുന്നതാണ്...
- Get link
- X
- Other Apps
Comments
Post a Comment