Homemade Wheat noodles/ ഗോതമ്പ് പൊടി ഉപയോഗിച്ച് നൂഡിൽസിനായുള്ള നൂൽ തയ്യാറാക്കുന്നതെങ്ങിനെ ?

 

ഗോതമ്പ് പൊടി ഉപയോഗിച്ച് നൂഡിൽസിനായുള്ള നൂൽ തയ്യാറാക്കുന്നതെങ്ങിനെ ?

ചേരുവകൾ 

  • ഗോതമ്പു പൊടി        - 2 കപ്പ് 
  • മുട്ട                              - 1 
  • ഉപ്പ്                              - ആവശ്യത്തിന് 
  • മഞ്ഞൾപൊടി           - ഒരു നുള്ള് 
  • സൺഫ്ലവർ ഓയിൽ  - 2 tsp 
  • വെള്ളം                        - ആവശ്യത്തിന് 

ഉണ്ടാക്കി എടുക്കുന്ന വിധം 

  • ഒരു പരന്ന പാത്രത്തിൽ ഗോതമ്പു പൊടിയും മുട്ടയും ഉപ്പും മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിലും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ അല്പം അയവിൽ കുഴച്ചെടുക്കുക.
  • കുഴിയുള്ള പാനിൽ മുക്കാൽ ഭാഗത്തോളം വെള്ളം എടുത്ത് തിളപ്പിക്കുക.ഇതിലേക്ക് 1 tsp  സൺഫ്ലവർ ഓയിൽ കൂടി ചേർക്കാവുന്നതാണ്.
  • സേവാനാഴിയിൽ ഇടിയപ്പത്തിന്റെ(നൂലപ്പം) അച് ഇട്ടു അതിലേക്ക് ഗോതമ്പുമാവ് ഇട്ട് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് നൂൽ ഇട്ടു കൊടുക്കാം.
  • 3 - 4 മിനിറ്റു വേവിച്ച ശേഷം നൂല് കോരി എടുത്ത് തണുത്ത വെള്ളത്തിലേക്ക് 2-3 സെക്കന്റ് ഇടണം.
ശേഷം ആ നൂൽ നൂഡിൽസ് തയ്യാറാക്കാനായി എടുക്കാവുന്നതാണ്.

Comments

  1. തികച്ചും പുതുമയുള്ള ഒരറിവ് ....നൂഡിൽസ് വീട്ടിൽ ഉണ്ടാകാൻ പറ്റുമെന്ന് അറിഞ്ഞില്ല .. കാണുവാൻ നല്ലതായിട്ടുണ്ട് !!

    ReplyDelete
  2. Thank you for your comment 😊

    ReplyDelete

Post a Comment