Restaurant style Noodles/ റെസ്റ്റോറന്റ് സ്റ്റൈൽ നൂഡിൽസ്

 

റെസ്റ്റോറന്റ് സ്റ്റൈൽ നൂഡിൽസ് 

ചേരുവകൾ 

  • സവാള                   -1 
  • ക്യാരറ്റ്                    - 1 വലുത് 
  • കാപ്സികം             - 1 
  • ക്യാബേജ്                - 1/4 ഭാഗം 
  • വെളുത്തുള്ളി         -4 nos 
  • ഇഞ്ചി                     - ചെറിയ കഷ്ണം 
  • ഉപ്പ്                           - ആവശ്യത്തിന് 
  • കുരുമുളകുപൊടി - 1/4 tsp 
  • സൺഫ്ലവർ ഓയിൽ - 3 tsp 
  • കോൺഫ്ലോർ          - 1 tsp 
  • സോയ സോസ്       -2 tsp 
  • ടൊമാറ്റോ സോസ്   - 3 tsp 
  • ചില്ലി സോസ്           - 2 tsp 
  • നൂഡിൽസ് നൂൽ    - 1/4 kg 

പാകം ചെയ്യുന്ന വിധം 

  • പരന്നതും കുഴിയുള്ളതുമായ ഒരു പാൻ ചൂടാക്കി 3 tsp സൺഫ്ലവർ ഓയിൽ ഒഴിച്ച് അതിലേക്കു ഇഞ്ചി-വെളുത്തുള്ളി അരച്ചെടുത്തത് ഇടുക.
  • കനം കുറച്ചു നീളത്തിൽ അരിഞ്ഞ സവാള, ക്യാരറ്റ്, ക്യാബേജ്, കാപ്സികം എന്നിവ കൂടി പാനിലേക്കു ഇട്ട് ഇളക്കി കൂടിയ തീയിൽ 2-3 മിനിറ്റു വേവിക്കുക.
  • ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ്, 2 tsp വെള്ളത്തിൽ കോൺഫ്ലോർ കലക്കിയത് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
  • ശേഷം വേവിച്ചെടുത്ത നൂഡിൽസ് ഇതിലേക്കിട്ട് കൂട്ടി യോജിപ്പിക്കാം.(ആവശ്യമെങ്കിൽ ഒന്നോ രണ്ടോ മുട്ട കൊത്തി പൊരിച്ചെടുത്തു ചേർക്കാവുന്നതാണ് )


Comments